നാദാപുരം: ഓട്ടോയിൽ കടത്തുകയായിരുന്ന 43 കുപ്പി വിദേശമദ്യവുമായി ഒരാളെ നാദാപുരം എക്സൈസ് പിടികൂടി. നാദാപുരം ചീയൂർ സ്വദേശി പനങ്ങാട്ട് ദിനേശനെയാണ് (40) കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ വെച്ച് പിടികൂടിയത്. രഹസ്യവിവരത്തെതുടർന്ന് എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവൻറിവ് ഓഫിസർ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യവേട്ട. എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് കല്ലാച്ചി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദത്തുഗ്രാമത്തിൽ മാതൃകാവീടുകൾ തയാറാക്കിയും കമ്യൂണിറ്റി ലൈബ്രറി പ്രവർത്തനങ്ങൾ നടത്തിയും വളൻറിയർമാർ ക്യാമ്പ് സജീവമാക്കി. സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ച് രംഗീഷ് കടവത്ത് ക്ലാസെടുത്തു. സജീവൻ മൊകേരി, ബി. കൈലാസ്, കെ.ടി. സുധീഷ്, എ. ദിലീപ്കുമാർ, മനോജ്കുമാർ, ടി. സജീവൻ, എ.കെ. ഷിംന, പി.എൻ. ശ്രീധരൻ, ടി.പി. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഫാസിൽ സ്വാഗതവും ഹരിപ്രിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.