ഗെയിൽ പദ്ധതി: സമരം ശക്തമാക്കുമെന്ന്​; വിവിധ നേതാക്കൾ ഇന്ന് എരഞ്ഞിമാവിലെത്തും

കൊടിയത്തൂർ: എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധസമരം തിങ്കളാഴ്ച മുതൽ ശക്തമാക്കുമെന്ന് സമരസമിതി. ഇതി​െൻറ ഭാഗമായി വിവിധ സംഘടന നേതാക്കൾ എരഞ്ഞിമാവിലെത്തും. ഏറനാട് എം.എൽ.എ പി.കെ. ബഷീർ, വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, സഫറുല്ല അരീക്കോട്, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ എന്നിവർ ഗെയിൽ വിരുദ്ധസമരത്തിന് നേതൃത്വം നൽകും. വിവിധ പഞ്ചായത്തുകളിൽനിന്നും മുസ്ലിം ലീഗി​െൻറ 300ലധികം പ്രവർത്തകരെ അണിനിരത്തുമെന്നും കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മജീദ് പുതുക്കുടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.