സംരംഭകത്വ ക്ലബിനു തുടക്കം കുറിച്ചു

താമരശ്ശേരി: ഹയർ സെക്കൻഡറി സ്കൂളുകളിലെ സംരംഭകത്വ ക്ലബിനു ജില്ലയിൽ തുടക്കം. വിദ്യാർഥികളെ മികച്ച സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ല കൊമേഴ്സ് ടീച്ചേഴ്സ് അസോസിയേഷനും ജില്ല വ്യവസായ കേന്ദ്രവും ചേർന്ന് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലാണ് 'സ്പീഡ്' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. 16 ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾ നിർമിച്ച പ്രത്യേക ഇലക്ട്രിക് വീൽചെയർ, ലെഡ് ബൾബ് നിർമാണ യൂനിറ്റ്, പലഹാര നിർമാണ യൂനിറ്റ് എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമായിരുന്നു. ക്ലബ് രൂപവത്കരണത്തി​െൻറ ജില്ലതല ഉദ്ഘാടനവും 'സ്പീഡ്' ലോഗോ പ്രകാശനവും പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ത്രീജി മൊബൈൽ മാനേജിങ് ഡയറക്ടർ എ.കെ. ഷാജി, ഓറിയോൺ ബാറ്ററി എം.ഡി എം.പി. ബാബു, അറീന ഹൈജീൻ മാനേജർ ഡോ. സുവർണ, സജീവ് കുമാർ, മെഹർ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ സൈമൺ സക്കറിയാസ് പദ്ധതി വിശദീകരിച്ചു. വിവിധ സെഷനുകളിലായി ആൻറണി ജോയ്, ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റൻറ് മാനേജർ ഐ. ഗിരീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് എം.എ. ഗഫൂർ, വാർഡ് മെംബർ റജ്ന, സി. പോക്കർ, സി. സുബൈർ, സക്കറിയ ചുഴലിക്കര, ജഹാംഗീർ എന്നിവർ സംസാരിച്ചു. കോമേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.പി. മുഹമ്മദ് ബഷീർ സ്വാഗതവും കെ. മുഹമ്മദ് ഷാഹിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.