മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന -മന്ത്രി ടി.പി. രാമകൃഷ്ണൻ മുക്കം: മുതിർന്ന പൗരന്മാർക്ക് സർക്കാർ പ്രത്യേക പരിഗണനയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മുക്കം മാമ്പറ്റയിൽ സാമൂഹികനീതി വകുപ്പും കേരള സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി നടപ്പാക്കുന്ന വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണനമനോഭാവം ഒഴിവാക്കി അർഹമായ പരിചരണം വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാക്കും. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും സഹകരണം തേടും. വയോമിത്രം പദ്ധതിയിലൂടെ സാമൂഹിക നീതി വകുപ്പിെൻറ പരിപൂർണ സഹകരണേത്താടെ സൗജന്യ മരുന്നുകളും കൗൺസലിങ് സംവിധാനവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. ബി. മുഹമ്മദ് അഷീൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫരീദ മോയിൻകുട്ടി, കെ.ടി. ശ്രീധരൻ, പി. പ്രശോഭ്കുമാർ, എൻ. ചന്ദ്രൻ, ലീല പുൽപ്പറമ്പിൽ, സാലി സിബി, പി.ടി. ബാബു, പി.കെ. മുഹമ്മദ്, ടി.ടി. സുലൈമാൻ, ജെസി രാജൻ, ഷഫീഖ് മാടായി, രജിത, അരവിന്ദൻ, സി. ഭാമിനി, കെ. സുന്ദരൻ, ഗഫൂർ കല്ലുരുട്ടി, വസന്ത എന്നിവർ സംസാരിച്ചു. നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ സ്വാഗതവും സെക്രട്ടറി എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.