'കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒളിച്ചുകളി അവസാനിപ്പിക്കണം-' കൊടുവള്ളി: പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കുന്ന കാര്യത്തിൽ പരസ്പരം പഴിചാരി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അടിയന്തരമായി ഇന്ധനവില കുറക്കാൻ ഇരുകൂട്ടരും തയാറാവണമെന്നും ജനശ്രീ സുസ്ഥിര വികസന മിഷൻ കൊടുവള്ളി മണ്ഡലം സഭ യോഗം ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ നടക്കുന്ന ജനശ്രീ ബ്ലോക്ക് യൂനിയൻ നേതൃസംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.കെ. ഉണ്ണീരി അധ്യക്ഷത വഹിച്ചു. പി.സി. വാസു, ടി.പി.എ. മജീദ്, എം.കെ. രാഘവൻ, ആർ.ടി. രാമൻകുട്ടി, കെ.പി. ശാന്തമ്മ, യു.വി. രവീന്ദ്രൻ, പി.കെ. ഷാജി, പി.സി. നജ്മുദ്ദീൻ, വേലായുധൻ നായർ, എം.എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.