കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നഗരത്തിലെത്തിയപ്പോൾ തെരുവ് വിളക്കുകൾ അണച്ചതിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം. സി.പി.എമ്മിെൻറ ഇടപെടലിലാണ് കെ.എസ്.ഇ.ബി ഇതിന് തുനിഞ്ഞതെന്നാണ് നേതാക്കളുടെ പ്രതികരണം. സംഭവം പൊതുജന മധ്യത്തിൽ കൂടുതൽ ചർച്ചയാക്കാനും ശക്തമായ പ്രതിഷേധം അറിയിക്കാനുമായി തിങ്കളാഴ്ച രാവിലെ 11ന് വെള്ളയിൽ വൈദ്യുതി ഭവനത്തിലേക്ക് മാർച്ച് നടത്തുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച്ച വൈകീട്ട് ആറോടെ യാത്ര നഗരത്തിലെത്തിയതിനു പിന്നാലെയാണ് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഉള്‍പ്പെടെയുള്ളവര്‍ മുതലക്കുളത്തേക്ക് കടന്നുവരുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. ലൈറ്റുകൾ അണച്ച നടപടി പ്രതിഷേധാർഹമാണെന്ന് പ്രസംഗത്തിനിടെ ബി.ജെ.പി ജില്ലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.