ഭാര്യാ പിതാവിനെയും മാതാവിനെയും കൊല്ലാൻ ശ്രമിച്ച കേസിൽ 10 കൊല്ലം തടവും പിഴയും

കോഴിക്കോട്: ഭാര്യാ പിതാവിനെയും മാതാവിനെയും കുത്തിക്കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് 10 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊയിലാണ്ടി കീഴരിയൂർ, നരക്കോട് ചാലുപറമ്പിൽ ഷൈനി നിവാസിൽ കുഞ്ഞിക്കണാരനെയാണ് (57) ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജ് ശിക്ഷിച്ചത്. കീഴരിയൂർ മാവുള്ളകണ്ടി നാരായണൻ, ഭാര്യ ലക്ഷ്മി എന്നിവരെ ആക്രമിച്ചുവെന്ന കേസിലാണ് നടപടി. ലക്ഷ്മിക്ക് കുത്തേറ്റിരുന്നു. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണം. നിരന്തരം പ്രതി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യ, മാതാപിതാക്കൾക്കൊപ്പം കഴിയുന്നതിനുള്ള വിരോധം െവച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. വധശ്രമമടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ച കേസിൽ 22 രേഖകളും നാല് തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി. മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.