തൃപ്പൂണിത്തുറ യോഗ കേന്ദ്രം: സമഗ്ര അന്വേഷണം വേണമെന്ന് വനിത കമീഷൻ

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വളരെ ഗൗരവതരമാണെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരം സംഭവങ്ങളെക്കുറിച്ച് കമീഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അന്വേഷണങ്ങൾക്ക്് നേരിട്ട് നേതൃത്വം നൽകുമെന്നും അവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. യോഗാകേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളെക്കുറിച്ചും ഉയർന്നുവന്ന പരാതികളെക്കുറിച്ചും പൊലീസ് നടത്തുന്ന അന്വേഷണം കൂടുതൽ ഉൗർജിതമാക്കണം. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമീഷ​െൻറ അന്വേഷണ വിഭാഗം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. യോഗ കേന്ദ്രത്തിൽ അന്തേവാസികളിൽനിന്ന് നേരിട്ട് അനുഭവങ്ങൾ കേൾക്കും. അതി​െൻറ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾക്ക് മുൻകൈ എടുക്കുമെന്നും ജോസഫൈൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.