തിരുവനന്തപുരം: ദേശീയ അധ്യക്ഷൻ അമിത് ഷാ പെങ്കടുത്ത ബി.ജെ.പി പദയാത്രയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേർക്കുനേർ. യാത്രയോട് സർക്കാർ പുലർത്തിയ സമീപനത്തിനെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഫേസ്ബുക്കിൽ മറുപടി നൽകി. പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് അനുമതി നിഷേധിക്കുന്നത് പോലെയോ നേതാക്കളെ അറസ്റ്റ് ചെയ്തോ സുരക്ഷ നൽകാതെയോ എന്തുകൊണ്ട് കേരളത്തിൽ 'ജനരക്ഷായാത്ര'യെ നേരിട്ടില്ല എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപത്യവിരുദ്ധ രീതികളും നിരോധനാജ്ഞയും ഏർപ്പെടുത്തുന്നതുപോലുള്ള തെറ്റായ നടപടികൾ എടുക്കാത്തതുകൊണ്ടാണ് കേരളവും സർക്കാറും അഭിമാനത്തോടെ വ്യത്യസ്തത പുലർത്തുന്നതും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് മറുപടി. ഇടത് പാർട്ടികളും ഇടത് സർക്കാറുകളും ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഉയർത്തിപ്പിടിക്കുന്നു. നിരോധനാജ്ഞകൊണ്ടോ സുരക്ഷ സൗകര്യം വെട്ടിച്ചുരുക്കിയതുകൊണ്ടോ ഏതെങ്കിലും രാഷ്്ട്രീയ പാർട്ടിയെ തകർക്കാനാവിെല്ലന്ന് നന്നായറിയാം. പ്രകൃതിയും ഉയർന്ന നിലവാര ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോൾതന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ട് വരുന്നവരെ കർക്കശമായി നേരിടുമെന്ന് താൻ ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ബി.ജെ.പി 'യാത്ര' പരാജയമാണെന്നും അമിത് ഷായുടെ മേദസ്സുകുറക്കാൻ മാത്രമേ അത് ഉപകാരപ്പെടൂ എന്നുമുള്ള ചെന്നിത്തലയുടെ നിഗമനത്തോട് യോജിക്കുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ യാത്ര തടസ്സപ്പെടുത്തണമെന്നല്ല, അദ്ദേഹത്തിെൻറ യാത്രക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹമാണ് തന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നതെന്ന് ഫേസ്ബുക്കിലൂടെതന്നെ ചെന്നിത്തല മറുപടി നൽകി. ബി.ജെ.പി യാത്രക്കുവേണ്ടി എന്തിനാണ് പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെതന്നും സ്റ്റാൻഡില്‍നിന്ന് ബസുകളെല്ലാം മാറ്റിക്കൊടുത്തതെന്നും റോഡുകൾ വെടിപ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ എല്ലാ റോഡുകളും തകര്‍ന്ന് കിടക്കുമ്പോഴാണ് അമിത് ഷായുടെ വരവിനുവേണ്ടി അവിടത്തെ റോഡുകള്‍ മാത്രം നന്നാക്കിയത്. ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് മുഖ്യമന്ത്രിക്കും തോന്നുന്നില്ലേയെന്നും ചെന്നിത്തല ചോദിച്ചു. തെൻറ നിഗമനങ്ങളോട് മുഖ്യമന്ത്രി യോജിച്ചതില്‍ സന്തോഷമുണ്ടെന്നും െചന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.