മദ്യശാലകളുടെ ദൂരപരിധി: നടക്കുന്നത് ദുഷ്പ്രചാരണം -മന്ത്രി മദ്യശാലകളുടെ ദൂരപരിധി: നടക്കുന്നത് ദുഷ്പ്രചാരണം -മന്ത്രി തിരുവനന്തപുരം: മദ്യശാലകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാറിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. മദ്യശാലകൾ സ്ഥാപിക്കുന്നതിന് വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പട്ടികജാതി-വർഗ കോളനികൾ, പൊതുശ്മശാനം എന്നിവയിൽനിന്ന് പാലിക്കേണ്ട ദൂരം 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചത് േഫാർസ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ്. ത്രീ സ്റ്റാർ വരെയുള്ള ബാർ ഹോട്ടലുകൾ, ബിവറേജസ് കോർപറേഷെൻറയും കൺസ്യൂമർ ഫെഡറേഷെൻറയും വിദേശ മദ്യവിൽപന ശാലകൾ എന്നിവക്കെല്ലാം ദൂരപരിധി നിലവിലെ 200 മീറ്റർ തന്നെയാണ്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ എന്നതിലും മാറ്റമില്ല. ഇൗ നിലവാരത്തിലുള്ള ഹോട്ടലുകളിൽനിന്ന് മദ്യം കഴിക്കുന്നവരിൽ കൂടുതലും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിേനാദ സഞ്ചാരികളാണ്. ഇൗ ഹോട്ടലുകളുടെ ദൂരപരിധിയിൽ മാറ്റംവരുത്തിയതുകൊണ്ട് പൊതുജനങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. ഫോർസ്റ്റാറും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ദൂരപരിധി 2012വരെ 50 മീറ്റർ തന്നെയായിരുന്നു. അബ്കാരി നയം രൂപവത്കരിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് രാമചന്ദ്രനെ മുൻ സർക്കാർ കമീഷനായി നിയോഗിച്ചിരുന്നു. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള എല്ലാ ബാർ ഹോട്ടലുകളുടെയും ദൂരപരിധി 50 മീറ്ററായി കുറക്കണം എന്നായിരുന്നു കമീഷെൻറ ശിപാർശകളിൽ ഒന്ന്. കേരളത്തിലെ യാത്ര സൗകര്യവും മറ്റും പരിഗണിക്കുേമ്പാൾ 200 മീറ്റർ എന്ന ദൂരപരിധി കാലഹരണപ്പെട്ടതാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടത്. കമീഷൻ ശിപാർശ പോലും ഇൗ സർക്കാർ പൂർണമായി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.