മിഷേൽ ഷാജിയുടെ ദുരൂഹമരണം: സി.ബി.​െഎ അന്വേഷിക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന പിതാവി​െൻറ ഹരജിയിൽ ൈഹകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും വസ്തുതകൾ മറയ്ക്കാൻ ശ്രമിക്കുെന്നന്നും ഇൗ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് എറണാകുളം മുളക്കുളം നോർത്ത് സ്വദേശി ഷാജി വർഗീസാണ് ഹരജി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് അഞ്ചിന് മിഷേലിനെ കാണാതായതി​െൻറ പിറ്റേന്ന് കൊച്ചിക്കായലിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. മാർച്ച് അഞ്ചിന് വൈകീട്ട് 6.15ന് കലൂർ പള്ളിയിൽ പ്രാർഥിച്ചശേഷം ഗോശ്രീ പാലത്തിനടുത്ത് എത്തിയ മിഷേൽ രാത്രി എേട്ടാടെ രണ്ടാം പാലത്തിൽനിന്ന് കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണസംഘത്തി​െൻറ വിശദീകരണം. ലഭ്യമായ വസ്തുതകളും തെളിവുകളും പരിശോധിച്ചാൽ ഇൗ വിശദീകരണം യുക്തിപരമല്ലെന്ന് വ്യക്തമാണെന്ന് ഹരജിയിൽ പറയുന്നു. കേസി​െൻറ തുടക്കം മുതൽ നിരാശജനക നിലപാടാണ് പൊലീസിൽനിന്ന് ഉണ്ടായത്. വിവിധ െപാലീസ് സ്റ്റേഷനുകളിൽ സഹായം തേടി കയറിയിറങ്ങിയെങ്കിലും പരിഹാരമുണ്ടായില്ല. കേസിലെ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഇൗ സാഹചര്യത്തിൽ സത്യസന്ധ അന്വേഷണം നടക്കില്ലെന്നും കേസ് സി.ബി.െഎക്ക് വിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.