വന്യ മൃഗശല്യം പ്രതിരോധിക്കാൻ ജില്ലയില്‍ ഒമ്പതുകോടി രൂപ ചെലവഴിക്കും -മന്ത്രി കെ. രാജു ....... LEAD മാനന്തവാടി: -വന്യമൃഗങ്ങളുടെ അതിക്രമങ്ങളില്‍നിന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍ ഒമ്പതുകോടി രൂപ ചെലവഴിക്കുമെന്ന് വനം--വന്യജീവി- മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ. രാജു പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പുതുതായി നിര്‍മിച്ച പേരിയ റേഞ്ചിലെ മാതൃക ഫോറസ്റ്റ് സ്റ്റേഷെൻറയും ഡോര്‍മെട്രിയുടെയും ബേഗൂര്‍ റേഞ്ചിലെ തിരുനെല്ലി മാതൃക ഫോറസ്റ്റ് സ്േറ്റഷെൻറയും തലപ്പുഴ ഡോര്‍മെട്രിയുടെയും ഉദ്ഘാടനം വരയാല്‍ വനം സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് 10 ലക്ഷം രൂപയാക്കും. കൃഷി നാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുകയും വർധിപ്പിക്കും. പഞ്ചായത്ത്തല ജനജാഗ്രത സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. സൗരോർജ വേലി, റെയില്‍ ഫെന്‍സിങ്, കിടങ്ങ് തുടങ്ങിയ ഏത് പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യപ്പെടാനും ജാഗ്രത സമിതികള്‍ക്ക് അധികാരമുണ്ട്. 204 ജനജാഗ്രത സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ എല്ലാ വനമേഖലയും ഏതെങ്കിലുമൊരു ഫോറസ്റ്റ് സ്റ്റേഷെൻറ പരിധിയില്‍ വരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചു. 25 പുതിയ നിര്‍ദേശങ്ങളും പരിഗണനയിലാണ്. 1.62 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ വ്യാപിക്കുന്ന മഞ്ഞക്കൊന്ന നിയന്ത്രിക്കും. അവമാറ്റി ഫലവൃക്ഷങ്ങള്‍ നടും. വന്യജീവി ആക്രമണത്തില്‍ ആളപായം, കൃഷിനാശം എന്നിവ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരത്തിനുള്ള മഹസര്‍ തയാറാക്കുന്നത് പരമാവധി ആനുകൂല്യം ലഭിക്കുന്നതരത്തില്‍ വേണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റവന്യൂ-, ഫോറസ്റ്റ് ഭൂമികള്‍ തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടണം. ഇതിനായി സംയുക്ത പരിശോധന നടത്തണം. പരിശോധനക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രന്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ, ദിനേശ് ബാബു, സതീഷ് കുമാര്‍, എന്‍.എം. ആൻറണി, ഷീജ ബാബു, പി. സുരേഷ് ബാബു, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരി, മുണ്ടക്കൈ മാതൃക ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ മന്ത്രി നിര്‍വഹിച്ചു. 90 ലക്ഷം രൂപയാണ് ഇവക്ക് ചെലവായത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷണ്‍മുഖന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ്, ബിന്ദു പ്രതാപന്‍, ലളിത മോഹന്‍ദാസ് എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. FRIWDL6 tirunelly നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മാതൃക ഫോറസ്റ്റ് സ്‌റ്റേഷനുകളുടെയും ഡോര്‍മെട്രികളുടെയും ഉദ്ഘാടനം വനം-മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കുന്നു സി.കെ. നായിഡു ട്രോഫി: ആദ്യമത്സരം ഗുജറാത്തിനെതിരെ -കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ 8ന് തുടങ്ങും ..........SUPER LEAD കൽപറ്റ: 23 വയസ്സിന് താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെൻറിലെ കേരളത്തിെൻറ ആദ്യമത്സരം ഞായറാഴ്ച മുതൽ ഇൗ മാസം 11വരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. ഗുജറാത്തിനെതിരെയാണ് കേരളത്തിെൻറ ആദ്യമത്സരം. കേരളത്തിനെ രഞ്ജി താരവും ഓൾറൗണ്ടറുമായ ഫാബിദ് ഫാറൂഖ് അഹമ്മദ് നയിക്കും. രോഹന്‍ എസ്. കുന്നുമല്‍, ആനന്ദ് കൃഷ്ണന്‍, അല്‍ബിന്‍ ഏലിയാസ്, ഡാരില്‍ എസ്. ഫെരാരിയോ, സല്‍മാന്‍ നിസാര്‍, കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ്, വിഷ്ണുരാജ് (വിക്കറ്റ്കീപ്പര്‍), ആത്തിഫ് ബിന്‍ അഷ്‌റഫ്, എഫ്. ഫാനൂസ്, റബിന്‍ കൃഷ്ണ, വിശാഖ് ചന്ദ്രന്‍, അനുജ് ജോട്ടിന്‍, ആനന്ദ് ജോസഫ് എന്നിവർ കേരളത്തിനുവേണ്ടി പാഡണിയും. ഇരുടീമുകളും വെള്ളിയാഴ്ച കൃഷ്ണഗിരി ഗ്രൗണ്ടിൽ പരിശീലനം നടത്തി. ഈ മാസം 25 മുതല്‍ 28 വരെ നടക്കുന്ന കേരള-മുംബൈ മത്സരവും, നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കേരള-തമിഴ്‌നാട് മത്സരവും കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ്. കേരള-ഹരിയാന മത്സരം ഈ മാസം 15 മുതല്‍- 18വരെ ഹരിയാനയിലാണ്. അഞ്ച് രഞ്ജി മത്സരങ്ങൾക്കും ഇൻറർനാഷനൽ മാച്ചിനും വേദിയായ കൃഷ്ണഗിരി സ്റ്റേഡിയം ആദ്യമായാണ് അണ്ടർ23 വിഭാഗത്തിന് വേദിയാകുന്നത്. FRIWDL2 ഗുജറാത്ത് ടീം കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ വായനമത്സരം മാറ്റി കൽപറ്റ: ജില്ല ലൈബ്രറി കൗൺസിൽ ജില്ലയിലെ യു.പി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വായനമത്സരത്തിെൻറ താലൂക്ക്തല മത്സരം ഇൗ മാസം 14ൽ നിന്നും 18ലേക്ക് മാറ്റിയതായി ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.