അച്ചടക്ക നടപടികൾ പിൻവലിച്ചു

കൽപറ്റ: കണിയാമ്പറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.കെ. ജോർജ്, എ.എൽ. രമേശ് എന്നിവർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പിൻവലിച്ചതായി തമ്പാനൂർ രവി വാർത്ത കുറിപ്പിൽ അറിയിച്ചു. തേനീച്ച വളർത്തൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, സംസ്ഥാന കൃഷി വകുപ്പ്, സംസ്ഥാന ഹോർട്ടികോർപ് എന്നിവ നടത്തി വരുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി ഇൗ വർഷത്തെ പരിശീലനങ്ങൾ സ​െൻറർ ഫോർ യൂത്ത് ഡെവലപ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യ പരിശീലനം കൽപറ്റ ബ്ലോക്കിലെ മേപ്പാടി കൃഷിഭവ​െൻറ സഹകരണത്തോടെ ഇൗ മാസം 24 മുതൽ 27 വരെ മേപ്പാടിയിൽ സംഘടിപ്പിക്കും. രണ്ടാമത്തെ പരിശീലനം ഇൗ മാസം 25 മുതൽ 28 വരെ ബത്തേരി ബ്ലോക്കിൽ നൂൽപ്പുഴ കൃഷിഭവ​െൻറ സഹകരണത്തോടെ നൂൽപ്പുഴയിൽ നടക്കും. സൗജന്യമായി നടക്കുന്ന പരിശീലനങ്ങളിൽ പെങ്കടുക്കുന്നവർക്ക് 40 ശതമാനം സബ്സിഡിയിൽ തേനിച്ച പെട്ടികൾ ലഭ്യമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. പെങ്കടുക്കുന്നവർ ആധാർ, ബാങ്ക് പാസ്ബുക് എന്നിവയുടെ കോപ്പി, മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവ കരുതണം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 9400707109, 04936 286709. വനം-വന്യജീവി സംരക്ഷണം: ബഹുജന പങ്കാളിത്തം അനിവാര്യം- മന്ത്രി കെ. രാജു HEADING *മുത്തങ്ങയിലെ നേച്വര്‍ ഇൻറര്‍പ്രറ്റേഷന്‍ സ​െൻറര്‍ തുറന്നു സുല്‍ത്താന്‍ ബത്തേരി: വനം-വന്യജീവി സംരക്ഷണത്തിന് ബഹുജനപങ്കാളിത്തം അനിവാര്യമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പ്രകൃതിയെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെക്കുറിച്ചും അറിവ് പകരുന്നതിന് മുത്തങ്ങ എക്കോ സ​െൻററില്‍ സജ്ജമാക്കിയ നേച്വര്‍ ഇൻറര്‍പ്രറ്റേഷന്‍ സ​െൻറര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഘട്ടങ്ങളിലും വനം ഉദ്യോഗസ്ഥര്‍ ജനപങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അതാണ് സര്‍ക്കാരി​െൻറ നയമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതി സംരക്ഷണം സമൂഹത്തി​െൻറ ബാധ്യതയാണ്. അത് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ കോത്തഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ വഴി 12.70 ലക്ഷം രൂപ െചലവഴിച്ചാണ് നേച്വര്‍ ഇൻറര്‍പ്രറ്റേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. വനംവകുപ്പ് ചെക്ക് പോസ്റ്റുകളില്‍ സർവെയ്ലന്‍സ് കാമറകള്‍ സ്ഥാപിച്ചതി​െൻറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 4.63 ലക്ഷം രൂപ െചലവഴിച്ചാണ് വിവിധയിടങ്ങളിലായി വനമേഖലയില്‍ കാമറകള്‍ വെച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വനം വകുപ്പി​െൻറ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥി ജിജിതയെ ചടങ്ങില്‍ ആദരിച്ചു. പാലക്കാട് കാട്ടാനയിറങ്ങിയപ്പോള്‍ ദ്രുതകര്‍മത്തിനിറങ്ങിയ വയനാട് വന്യജീവി സങ്കേതത്തിലെ ജീവനക്കാരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എ.കെ. ഭരദ്വാജ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ. ശോഭന്‍കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാ ശശി, ജില്ല പഞ്ചായത്തംഗം ബിന്ദുമനോജ്, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജന്‍, കെ.എന്‍. സിന്ധു, പുഷ്പ ഭാസ്‌കരന്‍, ജയ, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ. രാമന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. FRIWDL21നേച്വര്‍ ഇൻറര്‍പ്രറ്റേഷന്‍ സ​െൻറര്‍ ഉദ്‌ഘാടനം മന്ത്രി അഡ്വ. കെ. രാജു മുത്തങ്ങയിൽ നിർവഹിക്കുന്നു എ.ഇ.ഒ ഓഫിസ് മാർച്ച് സുൽത്താൻ ബത്തേരി: പാഠപുസ്തക വിതരണം പൂർത്തിയാക്കാത്ത വിദ്യാഭ്യാസ വകുപ്പി​െൻറ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.യു ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ഓണപരീക്ഷ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുസ്തക വിതരണം പൂർത്തിയാക്കാൻ സാധിക്കാത്തത് വിദ്യാഭ്യാസ വകുപ്പി​െൻറ പരാജയമാണെന്ന് കമ്മിറ്റി ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെച്ച് കേരള വിദ്യാർഥി സമൂഹത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു മുഖ്യപ്രഭാഷണം നടത്തി. നിഖിൽ തോമസ്, അമൽ പങ്കജാക്ഷൻ, ഷൈജിത്ത് യൂനസ് അലി, ബിനു മാത്യു, ജിത്തു എന്നിവർ സംസാരിച്ചു. FRIWDL15 എ.ഇ.ഒ ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യുന്നു പുസ്തകാസ്വാദനസദസ്സ് പടിഞ്ഞാറത്തറ: പ്രസര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ പ്രസര വായനശ്രീ അംഗങ്ങൾക്കായി പുസ്തകാസ്വാദനസദസ്സും ആസ്വാദനക്കുറിപ്പ് തയാറാക്കൽ മത്സരവും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡൻറ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസര എക്സിക്യൂട്ടിവ് മെംബർ പി.ജി. സുമേഷ് അധ്യക്ഷത വഹിച്ചു. ഷാലി ജോൺസൺ ബഷീറി​െൻറ 'േപ്രമലേഖനം' എന്ന പുസ്തകം അവതരിപ്പിച്ചു. വനിത ലൈബ്രറേറിയൻ ലേഖ ജ്യോതിഷ് സ്വാഗതവും സെക്രട്ടറി മറിയമ്മ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.