ജലസേചനവകുപ്പി​െൻറ ഏക്കർ കണക്കിന്​ ഭൂമി വെറുതെ കിടക്കുന്നു

കുറ്റ്യാടി: വടകര, കൊയിലാണ്ടി താലൂക്കുകളിൽ ജലസേചനവകുപ്പി‍​െൻറ ഏക്കർ കണക്കിന് ഭൂമി വെറുതെ കിടക്കുന്നു. വലത്, ഇടത് മെയിൻ കനലുകൾ പോകുന്ന ഭാഗങ്ങളിലാണ് നാൽപതുകൊല്ലമായി സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നത്. വലതുകര കനാൽ പോകുന്ന കുന്നുമ്മൽ പഞ്ചായത്തിലെ കൈതപൊയിൽ, പെരുവാണി, ആനാരോമൽ മാെമ്പായിൽ എന്നിവിടങ്ങളിൽ വെറുതെ കിടക്കുന്ന ഭൂമി ചിലർ അന്യാധീനപ്പടുത്തുന്നതായും പരാതിയുണ്ട്. ഇൗ സ്ഥലങ്ങൾ സർക്കാറി​െൻറ ലൈവ് പാർപ്പിടപദ്ധതിക്ക് ഉപയോഗിക്കണമെന്ന് സി.പി.ഐ കുന്നുമ്മൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എം.സി. നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.പി. നാണു, സത്യൻ മൊകേരി, െക.പി. പവിത്രൻ, പി. വസന്തം, പി. സുരേഷ് ബാബു, കോറോത്ത് ശ്രീധരൻ, വി.വി. പ്രഭാകരൻ, എം.പി. കുഞ്ഞിരാമൻ, എം.പി. ദിവാകരൻ, റീന സുരേഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി എം.പി. കുഞ്ഞിരാമനെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.