നാദാപുരം: സംസ്ഥന സ്കൂൾ ഫുട്ബാളിൽ കടത്തനാടിെൻറ അഭിമാന താരങ്ങളായി രണ്ട് വിദ്യാർഥിനികൾ. പുറമേരി കടത്തനാട് രാജാസ്ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി എസ്. വർമയും, കെ. നിസരിയുമാണ് സംസ്ഥാന ടീമിനായി ബൂട്ടണിയുന്നത്. മൂന്ന് വർഷം കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ അശ്വതി എസ്. വർമ ജില്ല ടീം ക്യാപ്റ്റൻ കൂടിയാണ്. ഗോൾകീപ്പറായ കെ. നിസരി ആദ്യമായാണ് കേരള ടീമിൽ കളിക്കുന്നത്. കടത്തനാട് രാജ ഫുട്ബാൾ അക്കാദമിയിൽ ജില്ല ടീം കോച്ച് പ്രദീപും സീനിയർ കോച്ച് സി. സുരേന്ദ്രനും കീഴിൽ ചിട്ടയായ പരിശീലനത്തിലാണിവർ. പുറമേരി കെ.ആർ. ഹൈസ്കൂൾ ഗ്രൗണ്ടിലെ പരിശീലനമാണ് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ഈ ചുണകുട്ടികളെ പര്യാപ്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.