അമ്മവായനക്ക് കരുത്ത് പകർന്ന് മഹാത്​മ ഗ്രന്ഥാലയത്തി​െൻറ പുസ്​തകയാത്ര

തിരുവള്ളൂർ: വീട്ടമ്മമാരെ മികച്ച വായനക്കാരാക്കാനുള്ള പദ്ധതിയുമായി ചെമ്മരത്തൂർ മഹാത്മ ഗ്രന്ഥാലയത്തി​െൻറ പുസ്തകയാത്രക്ക് ആറാണ്ട്. ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന വനിതവേദിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതി 2011 ഒക്ടോബറിലാണ് ആരംഭിച്ചത്. 10 വീടുകളിൽ പുസ്തകം എത്തിച്ച് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ 200 ഓളം വീട്ടുകാർ അംഗങ്ങളാണ്. ആഴ്ചയിൽ ആറുദിവസമാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. വീടുകളെ ഒമ്പത് ഭാഗങ്ങളായി തിരിച്ച് ആഴ്ചയിൽ ഒരുദിവസം പുസ്തകം എത്തിക്കും. മീങ്കണ്ടി, കാപ്പങ്ങാടി, മണിയോത്ത്, എടത്തട്ട, കടവത്ത്വയൽ, മണിനാംപൊയിൽ, ആശാരിപ്പറമ്പത്ത്, ആലങ്കോട്, പിലാക്കോട്ടൂർ എന്നീ ഭാഗങ്ങളിലെ വീടുകളിലാണ് കഴിഞ്ഞ ആറുവർഷമായി മുടങ്ങാതെ പുസ്തകമെത്തുന്നത്. പുസ്തകങ്ങൾ കൃത്യമായി വായിക്കുകയും തിരിച്ചു ലഭിക്കുകയും ചെയ്യുന്നുണ്ടന്ന് ഗ്രന്ഥാലയ പ്രവർത്തകർ സാക്ഷ്യപ്പെടുന്നു. കൂടാതെ വായനക്കാർക്ക് ഗ്രന്ഥശാലയിൽ വെച്ച് ക്വിസ് മത്സരവും നടത്താറുണ്ട്. 60 വർഷം പിന്നിട്ട മഹാത്മ ഗ്രന്ഥശാലയിൽ 1300 അംഗങ്ങളും 10000 ലധികം പുസ്തകങ്ങളുമുണ്ട്. വായന ഇത്രയും വിപുലമാകാൻ കാരണം ഈ കൂട്ടായ്മയുടെ പരിശ്രമങ്ങളാണെന്ന് പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന എ.എം. അഭിഷയും ലൈേബ്രറിയൻ നിഷയും പറഞ്ഞു. കഴിഞ്ഞ ഒന്നരവർഷമായി അഭിഷയാണ് വീടുകളിൽ പുസ്തകം എത്തിക്കുന്നത്. ഇനിയും കൂടുതൽ വീടുകളിൽ പുസ്തകം എത്തിക്കാനും വായന വിപുലപ്പെടുത്താനുമാണ് ഗ്രന്ഥശാല പ്രവർത്തകരുടെ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.