ജനരക്ഷ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിൽ കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്ര ശനിയാഴ്ച കോഴിക്കോട് ജില്ലയിലെത്തും. കൊല്ലപ്പെട്ട തലശ്ശേരി വാടിക്കൽ രാമകൃഷ്ണെൻറ വീട്ടിൽനിന്നാണ് ശനിയാഴ്ചത്തെ യാത്ര തുടങ്ങുക. ജില്ലാ അതിർത്തിയായ അഴിയൂരിൽ രാവിലെ ഒമ്പതിന് ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രെൻറ നേതൃത്വത്തിൽ ജാഥയെ സ്വീകരിക്കും. ആദ്യ സ്വീകരണയോഗം രാവിലെ 10ന് വടകരയിലാണ്. 11.30ന് കൊയിലാണ്ടി സ്വീകരണത്തിന് ശേഷം ഉച്ചക്ക് മൂന്നിന് ചെട്ടിക്കുളത്തുനിന്ന് പദയാത്രയായി മുതലക്കുളത്ത് ഒരുക്കുന്ന മാറാട് ബലിദാനി നഗറിലെത്തും. വൈകീട്ട് അഞ്ചിന് കേന്ദ്ര പെട്രോളിയം മന്ത്രി ധർേമന്ദ്ര പ്രധാൻ, പരിസ്ഥിതി നിർവഹണ മന്ത്രി സദാനന്ദ ഗൗഡ, റിച്ചാർഡ് ഹേ എം.പി, കുമ്മന്നം രാജശേഖരൻ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.