ചിത്രരചന മത്സരം

കോഴിക്കോട്: കൈത്തറി വസ്ത്രത്തി​െൻറ പ്രചാരണാർഥം കോഴിക്കോട് ജില്ല വ്യവസായകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ 18ന് ജില്ലയിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപമുള്ള ജൂബിലി ഹാളിൽ രാവിലെ ഒമ്പതിന് സംഘടിപ്പിക്കുന്നു. പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ചിത്രരചന നടത്താം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് നിർദിഷ്ട വിഷയത്തിലായിരിക്കും മത്സരം. പ്രൈമറി വിദ്യാർഥികൾ ക്രയോൺ ഉപയോഗിച്ചും യു.പി/ഹൈസ്കൂൾ വിദ്യാർഥികൾ വാട്ടർ കളർ ഉപയോഗിച്ചുമാണ് മത്സരിക്കേണ്ടത്. ഒാരോ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാന സർക്കാറി​െൻറ സാക്ഷ്യപത്രവും ഉപഹാരങ്ങളും ലഭിക്കും. സംസ്ഥാനതല മത്സരത്തിൽ പെങ്കടുക്കുന്നതിനുള്ള അർഹത ഉണ്ടാകും. താൽപര്യമുള്ള വിദ്യാർഥികൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 2017 ഒക്ടോബർ 16ന് 5 മണിക്ക് മുമ്പ് ജനറൽ മാനേജർ, ജില്ല വ്യവസായകേന്ദ്രം, ഗാന്ധിറോഡ്, വെള്ളയിൽ, കോഴിക്കോട്-11 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷകൾ ബന്ധപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ/ക്ലാസ് അധ്യാപകർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകൾ ജില്ല വ്യവസായ കേന്ദ്രത്തിൽനിന്ന് കൊയിലാണ്ടി, വടകര മിനി സിവിൽ സ്റ്റേഷനുകളിലുള്ള താലൂക്ക് വ്യവസായ ഒാഫിസുകളിൽനിന്നു ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. 0495 2766563, 2765770.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.