മേപ്പയ്യൂർ: കുടുംബവരുമാനം ഒന്നര ലക്ഷമാക്കി നിജപ്പെടുത്തിയ ശേഷം നിലച്ചുപോയ കർഷക പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം മേപ്പയ്യൂർ യൂനിറ്റ് വയോജന വാരാചരണയോഗം ആവശ്യപ്പെട്ടു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.സി. ചോയി അധ്യക്ഷത വഹിച്ചു. സി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പൗരൻമാരായ കെ. നാരായണൻ, രഘു കല്ലൂർ, അബ്്ദുൽ വഹാബ് എന്നിവരെ ആദരിച്ചു. കെ.വി. ദിവാകരൻ, പി.കെ. രാമചന്ദ്രൻ, വി. ബാലൻ നമ്പ്യാർ, ഇ.എം. ശങ്കരൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നയാളെ പിടികൂടി പേരാമ്പ്ര: സംസ്ഥാന പാതയിൽ എൽ.ഐ.സി ഓഫിസിനു സമീപം മാലിന്യം തള്ളുന്നയാളെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവിടെ തള്ളിയ ചാക്കിലുള്ള മാലിന്യം പരിശോധിച്ചപ്പോൾ അഡ്രസ് അടങ്ങിയ കടലാസ് ലഭിക്കുകയായിരുന്നു. കല്ലോട് സ്വദേശിയായ ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴയീടാക്കും. മാലിന്യം തള്ളരുതെന്ന് ബോർഡ്വെച്ചിട്ടും മാറ്റമില്ലാതായതോടെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുകയായിരുന്നു. നിരോധിത പ്ലാസ്റ്റിക് കവറുകൾ വിൽപ്പന നടത്തുന്നവരേയും മരക്കാടി തോട്ടിൽ മാലിന്യം തള്ളുന്ന കടക്കാരേയും ആരോഗ്യ വകുപ്പ് പിടിച്ചെങ്കിലും പഞ്ചായത്തധികൃതർ പൊലീസ് കേസാക്കാതെ പിഴ ഇൗടാക്കി പ്രതികളെ വിടുകയാണ് ചെയ്യുന്നതെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.