പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് 12ാം വാർഡിലൂെട കടന്നുപോകുന്ന കടിയങ്ങാട് മത്സ്യമാർക്കറ്റ് -മിനി സ്റ്റേഡിയം റോഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ടാറിങ് തീർത്തും പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടനിലയിലാണ്. കടിയങ്ങാടുനിന്ന് കല്ലൂരിലെത്താനുള്ള ദൂരം കുറഞ്ഞ റോഡാണിത്. ഇതിെൻറ തുടക്കം മുതലുള്ള ഒരുകിലോ മീറ്റർ വരുന്ന ഭാഗം രണ്ടുമൂന്നു വർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇപ്പോൾ റോഡിന് ഒാവുചാലില്ലാത്തത് കാരണം ഇടവഴികളിൽനിന്നും മറ്റു മണ്ണൊലിച്ചിറങ്ങി കുണ്ടും കുഴിയുമായി കാൽനടയാത്രപോലും സാധ്യമല്ലാതായിട്ടുണ്ട്. സംഘാടക സമിതി പാലേരി: ഒക്ടോബർ 28ന് കുന്നശ്ശേരിയിൽ നടക്കുന്ന സി.പി.എം പാലേരി ലോക്കൽ സമ്മേളനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. പഴയകാല പ്രവർത്തക സംഗമം സെമിനാർ, ഒാപൺ കാൻവാസ്, രക്തദാന ക്യാമ്പ്, ജില്ലാതല വടംവലി മത്സരം എന്നിവ നടക്കും. ഭാരവാഹികൾ: പി.പി. നാണു (ചെയർ), കെ.പി. വേണുഗോപാൽ, യു.എം. മൊയ്തു, ഒ.പി. റീന (വൈ. ചെയർ), പി.സി. ബാബു (െസക്ര), എം. രാജീവൻ, സുവർണ്ണ ആപ്പറ്റ (ജോ. സെക്ര), എം. നളിനി (ട്രഷ). യോഗം എ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. ബാലൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിക്കണ്ണൻ, എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.