ഫറോക്ക്: ഗവ. ഗണപത് സ്‌കൂളിൽ നവീകരിച്ച കെട്ടിടം സി.പി. നാരായണന്‍ എം.പി ഉദ്ഘാടനം ചെയ്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സൻ പി. റുബീന മുഖ്യാതിഥിയായി. പ്രധാനധ്യാപിക ഇ.ജി. ഉഷ റിപോര്‍ട്ട് അവതരിപ്പിച്ചു. ഡി. അബ്ദുറഹിമാന്‍ ഉപഹാര സമര്‍പ്പണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുധര്‍മ, കൗണ്‍സിലര്‍ ടി. ഉഷാകുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.കെ. ശോഭന, ബി.പി.ഒ കെ.വി. സ്റ്റവി, എം.കെ. രാജൻ, പി.പി. രാമചന്ദ്രൻ, എസ്.ആർ. മേരി റോസ്, കെ. സുധാകരൻ, ലിജീഷ് എന്നിവര്‍ പങ്കെടുത്തു. സ്കൂളിെൻറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സി.പി. നാരായണന്‍ അദ്ധേഹത്തിെൻറ എം.പി ഫണ്ടിൽനിന്നും 21 ലക്ഷം രൂപ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.