ചൂലാംവയലിൽ റോഡരികിലുള്ള പാറക്കല്ല്​ അപകട ഭീഷണിയാവുന്നു

കുന്ദമംഗലം: ദേശീയപാതയിൽ ചൂലാംവയൽ ഇറക്കത്തിൽ റോഡരികിലുള്ള വലിയ പറക്കല്ല് അപകട ഭീഷണിയാവുന്നു. ടാറിട്ട റോഡിനോട് ചേർന്നുകിടക്കുന്ന പാറക്കല്ലിൽ രാത്രിയിൽ പലപ്പോഴും വാഹനങ്ങളിടിച്ച് ചെറിയ അപകടങ്ങളുണ്ടാവാറുണ്ട്. മൂന്നാഴ്ച മുമ്പ് കൊടുവള്ളി ഭാഗത്തുനിന്ന് കുന്ദമംഗലത്തേക്ക് വരികയായിരുന്ന കാറി​െൻറ ഇടതുഭാഗം കല്ലിലിടിച്ച് തകർന്നിരുന്നു. കാറിൽ ഡ്രൈവർ മാത്രമായതിനാലാണ് ദുരന്തം ഒഴിവായത്. രാത്രിയിൽ എതിർദിശയിൽ പോകുന്ന വാഹനത്തിൽനിന്നുള്ള ലൈറ്റി​െൻറ ശല്ല്യംമൂലം റോഡരികിലേക്കിറങ്ങുന്ന വാഹനങ്ങളാണ് കല്ലിലിടിക്കുന്നത്. റോഡരികിൽ കൂടുതൽ സ്ഥലമില്ലാത്തതിനാൽ ഇതുവഴി നടന്നുേപാകുന്നവർക്കും, ചൂലാംവയൽ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും കല്ല് പ്രയാസം സൃഷ്ടിക്കുന്നു. ആറുമാസം മുമ്പ് ജപ്പാൻ കുടിവെള്ള പൈപ്പിടുന്നതിന് കുഴിയെടുത്തപ്പോൾ എടുത്തുമാറ്റിയ വലിയ പാറക്കല്ലാണിത്. അന്ന്, എക്സ്കവേറ്റർ ഉപയോഗിച്ച് മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെത്തന്നെ ഇടുകയായിരുന്നു. ഇനിയിപ്പോൾ അത് പൊട്ടിച്ച് ഒഴിവാക്കുകയോ അല്ലെങ്കിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മാറ്റുകയോ ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങളുണ്ടാവുമെന്ന് നാട്ടുകാർ പറയുന്നു. photo kgm1: ദേശീയപാതയിൽ ചൂലാംവയൽ ഇറക്കത്തിൽ റോഡരികിലുള്ള വലിയ പാറക്കല്ല്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.