ആകപ്പാടെ ജീവിതംതന്നെ കഥ

കോഴിക്കോട്: ബർമയിൽ ജനിച്ച് കേരളത്തിലെത്തി കേട്ടു പഠിച്ച മലയാളത്തിൽ കഥകളെഴുതി നാടിന് പ്രിയപ്പെട്ടവനായ യു.എ. ഖാദറിനെപ്പറ്റിയുള്ള 'ഉറഞ്ഞാടുന്ന ദേശങ്ങൾ' ഡോക്യുമ​െൻററി കോഴിക്കോട്ട് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ആകപ്പാടെ ജീവിതംതന്നെ ഒരു കഥയെന്ന് ഖാദർ പറഞ്ഞ് തുടങ്ങി, 75ാം വയസ്സിൽ ബർമയിൽ പോയി പെറ്റയിടം കണ്ടുപിടിക്കുന്നതുവരെയുള്ള കാര്യങ്ങൾ വിവരിക്കുന്ന ഒരു മണിക്കൂർ നീണ്ട ചിത്രമാണ് അശ്വിനി ഫിലിം െസസൈറ്റി, ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചത്. അഭയാർഥി ക്യാമ്പിൽ തന്നെ ഉപേക്ഷിക്കാതെ നാട്ടിലേക്ക് കൊണ്ടുവന്ന പിതാവിനെപ്പറ്റിയും ചൈനീസ് മുഖവുമായി തൃക്കോട്ടൂരിലെ സ്കൂളിലെത്തിയപ്പോൾ നേരിട്ട ഒറ്റപ്പെടലുകളിൽ എഴുത്ത് തളിരിട്ടതും കടുംനിറത്തിൽ വരക്കുന്ന ഖാദറെന്ന ചിത്രകാരൻ രൂപപ്പെട്ടതുമൊക്കെ കഥാകാരൻ വിവരിക്കുന്നു. ഡോ. എം.ജി.എസ് നാരായണൻ, എൻ.എസ്. മാധവൻ തുടങ്ങി പ്രമുഖർ ഖാദറി​െൻറ സാഹിത്യം വിശകലനം ചെയ്യുന്നുമുണ്ട്. ജീവിച്ചിരിക്കുേമ്പാൾ തന്നെപ്പറ്റിയുള്ള ഡോക്യുമ​െൻററി കാണാനാവുകയെന്നത് സൗഭാഗ്യമെങ്കിലും മാനാഞ്ചിറ അൻസാരി പാർക്കിൽ സ്വന്തം കഥാപാത്രത്തി​െൻറ ശിൽപം തകർന്നു കിടക്കുന്നതുപോലുള്ള സംഭവങ്ങൾ ദുഃഖമുണ്ടാക്കുന്നതായി ഖാദർ പറഞ്ഞു. മാതൃഭാഷയല്ലാത്തയാൾ ഭാഷപഠിച്ച് വലിയ എഴുത്തുകാരനായ അത്ഭുതമാണ് യു.എ. ഖാദറെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. സംവിധായകൻ എൻ.ഇ. ഹരികുമാർ സംസാരിച്ചു. കെ.ജെ. തോമസ് സ്വാഗതം പറഞ്ഞു. പടം pk 09, 10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.