ഒാമശ്ശേരി: മുതിർന്ന മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡൻറുമായ ഇടക്കോട്ട് ഉണ്ണിമോയി ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് രൂപവത്കരണത്തിലും നാടിെൻറ വികസനപ്രവർത്തനങ്ങളിലും മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കോഴിക്കോട് താലൂക്ക് മുസ്ലിംലീഗ് സെക്രട്ടറി, ഒാമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി, കേരള ലാൻഡ് ബോർഡ് അംഗം, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന കൗൺസിൽ അംഗം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം, ഒാമശ്ശേരി സഹകരണ ആശുപത്രി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒാമശ്ശേരിക്ക് സ്വന്തമായി പൊതുസേവന കേന്ദ്രങ്ങൾ കൊണ്ടുവരുന്നതിലും യാഥാർഥ്യമാക്കി മാറ്റുന്നതിലും ജീവിതത്തിലെ അർധായുസ്സ് ചെലവഴിച്ച വ്യക്തിയായിരുന്നു. എം.എൽ.എമാരായ പി.ടി.എ. റഹീം, കാരാട്ട് റസാഖ് എന്നിവരും മുൻ എം.എൽ.എമാരായ സി. മോയിൻകുട്ടി, വി.എം. ഉമ്മർ മാസ്റ്റർ തുടങ്ങി സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരേതെൻറ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.