കെ.എച്ച്. മരക്കാർ എന്ന ബഹുമുഖ പ്രതിഭ ഓർമയായി

ഫറോക്ക്: കലയുടെയും ഫുട്ബാളി​െൻറയും ഈറ്റില്ലമായ കോഴിക്കോട് നഗരത്തിൽ ഇവ സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച, കോഴിക്കോട്ടെ സാംസ്കാരിക സദസ്സിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ.എച്ച്. മരക്കാർ. കോഴിക്കോട് വിമാനത്താവളത്തി​െൻറ വികസനസ്വപ്നം പൂവണിയിക്കുന്നതിൽ മരക്കാറി​െൻറ സേവനം എടുത്തുപറയേണ്ടതാണ്. മലബാർ ചേംബർ ഓഫ് കോമേഴ്സി​െൻറ അംഗമായും വിമാനത്താവള വികസന സമിതി കമ്മിറ്റി അംഗമായും ഏറെനാൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ കലക്ടർ അമിതാഭ് കാന്തുമായി ചേർന്ന് വിമാനത്താവളത്തി​െൻറ വികസനത്തിനുവേണ്ടി കഠിനമായി പ്രയത്നിച്ചു. ചെറുവിമാനങ്ങൾ മാത്രം സർവിസ് നടത്തിയിരുന്ന കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവിസ് നടത്താനും അന്തർദേശീയ തലത്തിലേക്ക് ഉയർത്താനും റൺവേ വികസനത്തിനുവേണ്ടിയും കലക്ടറോടൊപ്പം വിദേശരാജ്യങ്ങളിൽ പോയി ആവശ്യമായ പണം കണ്ടെത്താൻ നിയോഗിക്കപ്പെട്ട അഞ്ചംഗ സംഘത്തിലൊരാളായിരുന്നു. പൗരപ്രമുഖനും ഫറോക്കിലെ അറിയപ്പെടുന്ന മര വ്യവസായിയും കലാ-കായിക, സാമൂഹിക,- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. ത​െൻറ സമ്പാദ്യം മുഴുവൻ നാടിന് സമർപ്പിച്ച വിശാലമനസ്കനായിരുന്നു. െനഹ്റു കപ്പ് ടൂർണമ​െൻറ് കോഴിക്കോട് കൊണ്ടുവരുന്നതിൽ അദ്ദേഹത്തി​െൻറ പ്രയത്നം വലുതായിരുന്നു. കെ.എച്ച് ഇല്ലാത്ത സംഗീതരാവുകൾ നഗരത്തിന് അന്യമായിരുന്നു. ഫാറൂഖ് കോളജ് അനുബന്ധ സ്ഥാപനങ്ങളിലെ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയവയുടെ സ്ഥാപകാംഗമായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലായിരുന്നു അന്ത്യം. ശനിയാഴ്‌ച രാത്രി ഫറോക്കിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഫറോക്ക് പേട്ട ജുമാമസ്ജിദിൽ ഖബറടക്കി. ----------- അനുശോചിച്ചു ഫറോക്ക്: പൗരപ്രമുഖനും എം.ഇ.എസ് സ്ഥാപക നേതാവും സാമൂഹിക,- സാംസ്കാരിക, കലാരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഫറോക്കിലെ കളത്തിങ്ങൽ വാലഞ്ചേരി കെ.എച്ച്. മരക്കാറി​െൻറ നിര്യാണത്തിൽ എം.ഇ.എസ് ഫറോക്ക് യൂനിറ്റ് അനുശോചിച്ചു. കെ.വി. സലിം അധ്യക്ഷത വഹിച്ചു. കെ. തസ്വീർ ഹസൻ, പി. ബഷീർ, പി. മുഹമ്മദ് അസ്ലം, കെ.വി. ഫിറോസ്, കെ.വി. അഷ്റഫ്, വി. ഹാഷിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.