കോഴിക്കോട്: സർക്കാറിെൻറ വികലമായ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനത്തിൽ മദ്യവിരുദ്ധ െഎക്യവേദിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. കറുപ്പ് വേഷം ധരിച്ച് കരിെങ്കാടിയേന്തിയ മാർച്ചിൽ നൂറു കണക്കിനുപേർ പെങ്കടുത്തു. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാർച്ചിെൻറ സമാപന ചടങ്ങ് കലക്ടറേറ്റിൽ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ മാനിക്കുന്നുവെങ്കിൽ മുഴുവൻ വിശ്വാസി സമൂഹവും എതിർക്കുന്ന വിവാദ മദ്യനയത്തിൽ ഒരു ജനഹിത പരിശോധന നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. െഎക്യവേദി ചെയർമാൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രഫ. ടി.എം. രവീന്ദ്രൻ, സ്വാമി സത്യാനന്തപുരി, നാസർ ഫൈസി കൂടത്തായ്, കുര്യൻ ചെമ്പനാനി, ഒ.ജെ. ചിന്നമ്മ, മാഹിൻ നേരോത്ത്്, സി. ചന്തുക്കുട്ടി, ശുഹൈബ്, അഷ്റഫ് ചേലാട്ട്, ആർ.സി. സാബിറ, ആൻറണി ചാവറ, ഭരതൻ പുത്തൂർവട്ടം, ഇയ്യച്ചേരി സൗമിനി, പൊയിലിൽ കൃഷ്ണൻ, സിസ്റ്റർ വർഗീസ്, വെളിപാലത്ത് ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.