കോഴിക്കോട്: ജില്ലയിൽ മീസൽസ്-റുബെല്ല കാമ്പയിൻ ഒരുമാസം പിന്നിടുമ്പോൾ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 4,13,602 ആയി. ആകെയുള്ളതിെൻറ 56 ശതമാനമാണിത്. ജില്ലയിൽ ഇനി കുത്തിവെപ്പെടുക്കാനുള്ളത് 3,25,092 കുട്ടികളാണ്. 100 ശതമാനം പൂർത്തിയാക്കിയത് 15 സ്കൂളുകളാണ്. സ്കൂൾ തലത്തിലുള്ള പ്രവർത്തനങ്ങൾക്കൊപ്പം പ്ലേ സ്കൂൾ, അങ്കണവാടികൾ, തുടങ്ങിയ സ്ഥാപനങ്ങളിലും പ്രതിരോധകുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. ശരാശരിയിൽ താഴെ മാത്രം നേട്ടം കൈവരിച്ച സ്ഥാപനങ്ങളിൽ വീണ്ടും പി.ടി.എ യോഗം ചേർന്ന് ജനപ്രതിനിധികളുടെയും മതനേതാക്കളുടെയും നേതൃത്വത്തിൽ വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെ യോഗങ്ങളും അവലോകനയോഗങ്ങളും നടത്താൻ തീരുമാനിച്ചു. ഇത്തരം യോഗങ്ങളിൽ ജനങ്ങളുടെ സംശയങ്ങളും തെറ്റിദ്ധാരണകളും തുറന്ന് ചർച്ച ചെയ്യാം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റിദ്ധാരണകൾ വകവെക്കാതെ 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ സ്കൂളുകളെ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസനസമിതി യോഗത്തിൽ ആദരിച്ചു. ആദ്യമായി 100 ശതമാനം കൈവരിച്ച ബേപ്പൂർ ശ്രീഭദ്ര സ്കൂളിനുള്ള പുരസ്കാരം വി.കെ.സി. മമ്മദ്കോയ എം.എൽ.എയും വരദൂർ ഗവ.എൽ.പി സ്കൂളിനുള്ള പുരസ്കാരം എ.കെ. ശശീന്ദ്രൻ എം.എൽ.എയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.