വെസ്​റ്റ്​ഹിൽ ഗവ. എൻജിനീയറിങ്​ കോളജിന്​ എൻ.ബി.എ അംഗീകാരം

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ നാല് ബിരുദ കോഴ്സുകൾക്ക് എൻ.ബി.എ (നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ) അംഗീകാരം. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, െകമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകൾക്കാണ് 2017 മുതൽ 2020 വരെയുള്ള അധ്യയനവർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിച്ചത്. ആഗസ്റ്റിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ പ്രതിനിധികൾ കോളജ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭ്യമായതെന്ന് പ്രിൻസിപ്പൽ ഡോ. വി.എസ്. ഷീബ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.