എരഞ്ഞിമാവിലെ പൊലീസ് ഭീകരത അപലപനീയം --ജമാഅത്തെ ഇസ്ലാമി കോഴിക്കോട്: മുക്കം എരഞ്ഞിമാവിൽ ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ മത രാഷ്ട്രീയ കക്ഷി ഭേദമന്യ നാട്ടുകാർ നടത്തുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് തല്ലിത്തകർക്കാനുള്ള ശ്രമം ജനാധിപത്യ സർക്കാറിന് ചേർന്നതല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പൊലീസിെൻറ ജനവിരുദ്ധ നടപടിയിൽ യോഗം ശക്തിയായ പ്രതിഷേധിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം നടന്ന സെക്രേട്ടറിയറ്റ് യോഗത്തിൽ ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, വൈസ് പ്രസിഡൻറുമാരായ എം.സി. സുബ്ഹാൻ ബാബു, പി.സി. ബഷീർ സെക്രേട്ടറിയറ്റ് അംഗങ്ങളായ ശരീഫ് മൗലവി, എ.എം. അബ്ദുൽ മജീദ്, റസാഖ് മാത്തോട്ടം, ടി.എം. ശരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.