കോഴിക്കോട്: കലക്ടറേറ്റിൽ നടന്ന മലയാള ദിന ഭരണഭാഷ വാർഷികാഘോഷ പരിപാടിയും ഭരണഭാഷ സംബന്ധിച്ച അവബോധ പരിപാടിയും ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാതല ഭരണഭാഷ പുരസ്കാരം ദാരിദ്യ്ര നിർമാർജന ലഘൂകരണ വിഭാഗത്തിലെ ഓവർസിയർ പി.സി. മഹേഷിന് കൈമാറി. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഭരണരംഗത്ത് ഉപയോഗിക്കുന്ന 61 ഇംഗ്ലീഷ് പദങ്ങളുടെ മലയാള പരിഭാഷ തയാറാക്കി വാർത്തഫലകത്തിൽ പ്രദർശിപ്പിച്ചു. ഭരണതലത്തിലെ മലയാള ഭാഷ പ്രയോഗത്തെക്കുറിച്ച് റവന്യൂ ജീവനക്കാരൻ പാട്രിക് ജോൺ പ്രഭാഷണം നടത്തി. എ.ഡി.എം ടി. ജനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, ഹുസൂർ ശിരസ്തദാർ േപ്രമചന്ദ്രൻ എന്നിവർ സംസാരിച്ചു. കലക്ടറുടെ ഇേൻറൺഷിപ് പദ്ധതിൽ അവസരം കോഴിക്കോട്: ജില്ല കലക്ടറുടെ ഇേൻറൺഷിപ് പദ്ധതിയിലേക്ക് ബിരുദധാരികളായ യുവതി, യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ല ഭരണകൂടത്തിെൻറ വിവിധ പദ്ധതികളിൽ കലക്ടറോടൊപ്പം പ്രവർത്തിക്കാം. ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ചുരുങ്ങിയത് മൂന്നു മാസം മുഴുവൻ സമയപ്രവർത്തനത്തിന് സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ projectcellclt@gmail.com എന്ന മെയിലിലേക്ക് നവംബർ 15നകം അയക്കണം. പ്രായപരിധിയില്ല. ന്യൂനപക്ഷ കമീഷൻ സിറ്റിങ് ഇന്ന് കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ് നവംബർ രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് നടക്കും. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.