ജനകീയസമരത്തിനെതിരായ നീക്കം ചെറുക്കും ^ഫ്രറ്റേണിറ്റി മൂവ്‌മെൻറ്​

ജനകീയസമരത്തിനെതിരായ നീക്കം ചെറുക്കും -ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് കോഴിക്കോട്: എരഞ്ഞിമാവ് ഗെയില്‍വിരുദ്ധ ജനകീയസമരത്തെ അടിച്ചമര്‍ത്തുന്ന െപാലീസ് നടപടി അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ന്യായമായ സമരം ചെയ്യുന്ന ജനങ്ങളെ തല്ലിച്ചതക്കുന്ന ഭരണകൂടനടപടിയെ വിദ്യാര്‍ഥി-യുവജനങ്ങളെ അണിനിരത്തി നേരിടും. പൊലീസ് വേട്ടക്കെതിരെ ജില്ലയിലെ കാമ്പസുകളില്‍ പ്രതിഷേധദിനമായി ആചരിക്കുമെന്നും ജില്ലസെക്രട്ടറിയേറ്റ് അറിയിച്ചു. പ്രസിഡൻറ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹരികൃഷ്ണന്‍, ടി.സി. സജീര്‍, സുഫാന ഇസ്ഹാഖ്, ഒ.കെ. ഫാരിസ്, ഇശ്മ ചേളന്നൂര്‍, ലബീബ് കായക്കൊടി, കെ.ടി. മെഹജബിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.