കോഴിക്കോട്: ജില്ലകലക്ടറുടെ നേതൃത്വത്തിൽ നവംബർ 18ന് വടകര താലൂക്കിൽ പരാതിപരിഹാര അദാലത് വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. അദാലത്തിൽ പരിഗണിക്കുന്നതിനായി അപേക്ഷകൾ/പരാതികൾ വടകര താലൂക്ക് ഓഫിസിലും താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസുകളിലും നവംബർ എട്ടുവരെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനായുളള അപേക്ഷകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള പരാതികൾ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കാം. താൽക്കാലിക നിയമനം കോഴിക്കോട്: മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള െലക്ചറർ/അസി. പ്രഫസർ തസ്തികയിലേക്ക് പ്രതിമാസം 35,000 രൂപ (ബിരുദാനന്തര ബിരുദമുള്ളവർക്ക് പരമാവധി 50,000 രൂപ/ഡിപ്ലോമയുള്ളവർക്ക് പരമാവധി 45,000 രൂപ) മൊത്തശമ്പളത്തിൽ പരമാവധി ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്േട്രഷനുമുള്ള ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14ന് രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2350200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.