ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട്: മത്സ്യത്തൊഴിലാഴി ക്ഷേമനിധി ബോർഡ് നൽകിവരുന്ന പെൻഷൻ, അനുബന്ധതൊഴിലാഴി പെൻഷൻ, വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന പെൻഷണർമാർ നവംബർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഫിഷറീസ് ഓഫിസുകളിൽ ഹാജരാക്കണം. വിധവ പെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്നും സ്ഥിരവരുമാനമുള്ള ജോലിയില്ലെന്നും മറ്റുക്ഷേമപെൻഷനുകളോ വിധവ പെൻഷനുകളോ വാങ്ങുന്നില്ലെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവരിൽ നിന്ന് വാങ്ങിയാണ് നൽകേണ്ടത്. ഗതാഗതനിരോധനം കോഴിക്കോട്: തിരുവമ്പാടി -പുന്നക്കൽ -ഒലിക്കൽ- ആനക്കല്ലുമ്പാറ റോഡിൽ പുനരുദ്ധാരണപ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. തടമ്പാട്ടുതാഴം--പറമ്പിൽബസാർ റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതി (ജെ.ഐ.സി.എ) യുടെ ഭാഗമായി പൈപ്പിടുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം നവംബർ മൂന്ന് മുതൽ നാലുദിവസത്തേക്ക് നിരോധിച്ചു. കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ബൈപാസ് റോഡിലൂടെ മലാപറമ്പ് ജങ്ഷനിൽ വന്ന് പാറോപ്പടി, കണ്ണാടിക്കൽ ഭാഗത്തേക്കും തിരിച്ചും പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.