നന്തി^ചെങ്ങോട്ട്​കാവ്​ ബൈപാസ്​ വിരുദ്ധ സമിതി കൂട്ട ഉപവാസം നടത്തി

നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് വിരുദ്ധ സമിതി കൂട്ട ഉപവാസം നടത്തി കോഴിക്കോട്: കൊയിലാണ്ടി നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിർമാണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബൈപാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൂട്ട ഉപവാസം നടത്തി. കലക്ടറേറ്റ് പരിസരത്ത് നടന്ന ഉപവാസം എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടവരുത്തുന്ന പദ്ധതികൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാമദാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി ടി.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സി. രാധാകൃഷ്ണൻ, ലിജീഷ്് തുടങ്ങിയവർ സംസാരിച്ചു. ശിവദാസൻ പനിച്ചിക്കുന്ന് സ്വാഗതവും ദിവാകരൻ നന്ദിയും പറഞ്ഞു. ബൈപാസ് നിർമാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ 600 വീടുകള്‍, അഞ്ച് വലിയ കുന്നുകൾ, അഞ്ച് പാടശേഖരങ്ങള്‍, എട്ട് കുളങ്ങള്‍, ആറ് നാഗക്കാവുകള്‍ എന്നിവ പൂര്‍ണമായും നാമാവശേഷമാകുന്നതിനാൽ പദ്ധതി ഉപേക്ഷിക്കണെമന്നാണ് ബൈപാസ് വിരുദ്ധ സമിതിയുെട ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.