േകാഴിക്കോട്: വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലി മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെൻറിൽ തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളും വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഗേൾസും ഫൈനലിൽ. ബുധനാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ കോയമ്പത്തൂർ പി.എസ്.ജി കൃഷ്ണമ്മാൾ ഹയർ സെക്കൻഡറി സ്കൂളിനെ 55നെതിരെ 70 പോയൻറ് നേടി കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഫൈനലിലെത്തി. പ്രോവിഡൻസിനെ 37നെതിരെ 57 പോയൻറ് നേടിയാണ് സെൻറ് മൈക്കിൾസിെൻറ ഫൈനൽ പ്രവേശനം. വ്യാഴാഴ്ച രാവിലെ 8.30നാണ് ഫൈനൽ. തുടർന്ന് അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്ന പ്രദർശന മത്സരവും ഉണ്ടാവും. 30 വർഷമായി സംസ്ഥാന തല മത്സരമായിരുന്ന ഡയമണ്ട് ജൂബിലി മെമ്മോറിയർ ബാസ്കറ്റ്ബാൾ ടൂർണമെൻറ് സ്കൂൾ നവതി ആഘോഷത്തിെൻറ ഭാഗമായാണ് സൗത്ത് ഇന്ത്യാ ടൂർണമെൻറായി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.