െഎ.എച്ച്​.ആർ.ഡി കോളജുകൾക്ക്​ ​ ഇനി സർക്കാർ–എയ്​ഡഡ്​ പദവി

െഎ.എച്ച്.ആർ.ഡി കോളജുകൾക്ക് ഇനി സർക്കാർ–എയ്ഡഡ് പദവി (A) (A) െഎ.എച്ച്.ആർ.ഡി കോളജുകൾക്ക് ഇനി സർക്കാർ–എയ്ഡഡ് പദവി സംവരണവിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യമടക്കം ലഭിക്കും കോഴിക്കോട്: സംസ്ഥാന സർക്കാറിന് കീഴിലുള്ള െഎ.എച്ച്.ആർ.ഡിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ റിസോഴ്സ് െഡവലപ്മ​െൻറ്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി സർക്കാർ– എയ്ഡഡ് കോളജുകളുടെ പദവി. നിലവിൽ സ്വകാര്യ സ്വാശ്രയ പദവിയിലായിരുന്നു െഎ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ. മറ്റു പിന്നാക്ക വിഭാഗങ്ങളിലുൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ ഫീസ് ആനുകൂല്യം ലഭിക്കുമെന്നതാണ് പദവി മാറ്റംകൊണ്ടുള്ള വലിയ ഗുണം. ഫീസ് റീഇംബേഴ്സ്മ​െൻറ്, ഫീസ് ഇളവ് എന്നിവയും യാഥാർഥ്യമാകും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പുകളടക്കമാണ് െഎ.എച്ച്.ആർ.ഡി വിദ്യാർഥികളെ തേടിയെത്തുക. പട്ടിക ജാതി –വർഗ വിഭാഗത്തിനും വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. സംസ്ഥാന വൈദ്യുതി ബോർഡി​െൻറ വൈദ്യുതി താരിഫിലും ഇനി െഎ.എച്ച്.ആർ.ഡി സ്ഥാപനങ്ങൾക്ക് ഇളവുണ്ടാകും. സർവകലാശാലകൾക്ക് നൽകുന്ന വാർഷിക അഫിലിയേഷൻ ഫീസും കുറയും. രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട ഫീസിലും മാറ്റമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവിൽ പറയുന്നു. െഎ.എച്ച്.ആർ.ഡി ഡയറക്ടർ കഴിഞ്ഞ വർഷം നവംബറിൽ സർക്കാറിന് സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് പദവി മാറ്റാൻ സർക്കാർ തീരുമാനിച്ചത്. മൂന്നു പതിറ്റാണ്ടായി സാേങ്കതിക, ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായ െഎ.എച്ച്.ആർ.ഡിക്ക് ഒമ്പത് എൻജിനീയറിങ് കോളജുകളും 44 അപ്ലൈഡ് സയൻസ് കോളജുകളുമുണ്ട്. മോഡൽ പോളിടെക്നിക് കോളജുകളും ടെക്നിക്കൽ ഹയർ െസക്കൻഡറി സ്കൂളുകളും ഇതിന് പുറമേയാണ്. സി.പി. ബിനീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.