കോഴിക്കോട്: സുരക്ഷ മുൻകരുതലിെൻറ ഭാഗമായി മിഠായിത്തെരുവിലെ കടകളിൽ സുരക്ഷക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ഇൗമാസം 15 മുതൽ 19 വരെ അന്തിമഘട്ട പരിശോധന നടക്കും. കലക്ടറുടെ ചേംബറിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നേരേത്ത 1250ഓളം കടകളിൽ പരിശോധന നടത്തുകയും ചില കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ബാക്കിയുള്ള കടകൾക്ക് മേയ് ഒമ്പതിനും പത്തിനുമായി നോട്ടീസ് നൽകും. അന്തിമ പരിശോധനയിൽ സുരക്ഷക്രമീകരണങ്ങൾ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാൽ കടയടപ്പിക്കൽ നടപടിയിലേക്ക് നീങ്ങും. നോട്ടീസ് നൽകി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകൾക്കാണ് കടയടക്കൽ ഉത്തരവ് നൽകുക. മിഠായിത്തെരുവ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നടക്കുന്ന നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലക്ടർ യു.വി. ജോസ് നിർദേശം നൽകി. എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസർ, ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, അഡീഷനൽ തഹസിൽദാർ അനിതകുമാരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.