കൊടുവള്ളി: ഞായറാഴ്ച രാത്രി പത്തരയോടെ പെയ്ത കനത്തമഴക്കിടെയുണ്ടായ മിന്നലിൽ വാവാട്ട് വൻ നാശം. രണ്ടു വീടുകൾ ഭാഗികമായി തകരുകയും ഒരു വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. വാവാട് അങ്ങാടിക്കു സമീപം പെരുവൻതൊടുകയിൽ മുഹമ്മദ്, മകൻ ജമാൽ എന്നിവരുടെ വീടുകളാണ് മിന്നലിൽ തകർന്നത്. മറ്റൊരു മകൻ മുജീബിെൻറ വീടിനും കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മഴയാരംഭിച്ചത്. തുടർന്ന് പത്തരയോടെ ഉണ്ടായ കനത്ത മിന്നലിൽ വീടിെൻറ ഭിത്തികളും ജനലുകളും വാതിലുകളും തകർന്നു. വീടുകളിലെ മുഴുവൻ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും മറ്റു വസ്തുക്കളും കത്തിനശിച്ചു. വീടിന് പിൻവശത്തെ മതിലിനും നാശം സംഭവിച്ചു. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. വാവാട് പ്രദേശത്തെ മറ്റു വീടുകളിലും മിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ കേടായിട്ടുണ്ട്. കൊടുവള്ളി നഗരസഭ സെക്രട്ടറി, വാവാട് വില്ലേജ് ഓഫിസർ, വൈദ്യുതി വകുപ്പ് എൻജിനീയർ എന്നിവർക്ക് വീട്ടുടമസ്ഥർ പരാതി നൽകി. ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുകയും നാശം കണക്കാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.