കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസപ്പിക്കാൻ സ്വകാര്യ പങ്കാളിത്തം തേടുന്നതിനെതിരെ പ്രതിഷേധം ശക്തം. റെയിൽവേയുടെ നാലേക്കറിലധികം ഭൂമി സ്വകാര്യ സംരഭകർക്ക് വിട്ടുനൽകുന്നതിനെതിരെയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്. സ്വകാര്യവത്ക്കരണ നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭം തുടങ്ങാൻ ബി.എം.എസ് ഒഴികെയുള്ള സംയുക്ത േട്രഡ് യൂനിയനുകൾ തീരുമാനിച്ചു. സമരത്തിെൻറ ആദ്യപടിയായി മേയ് 11ന് വൈകീട്ട് 4.30 െറയിൽവേ സ്റ്റേഷൻ പരിസരത്ത് ധർണ സംഘടിപ്പിക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തേത്താടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രി സുരേഷ്പ്രഭുവിെൻറ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതലയോഗം നടക്കുകയും കോഴിക്കോട് സ്റ്റേഷെൻറ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇൻകെൽ, ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി, എൽ ആൻഡ് ടി തുടങ്ങിയ സ്ഥാപനങ്ങൾ സന്നദ്ധമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നാലേക്കറിലധികം ഭൂമി ഇവർക്ക് പാട്ട വ്യവസ്ഥയിൽ വിട്ടു നൽകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇൗ ഭൂമിയിൽ യാത്രക്കാർക്ക് വിശ്രമ കേന്ദ്രം, താമസം, റസ്റ്റോറൻറ്, ചരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സൗകര്യം തുടങ്ങിയവ ഒരുക്കണമെന്നാണ് നിർദ്ദേശം. ലഭ്യമാക്കുന്ന സേവനങ്ങൾക്ക് അനുസൃതമായി ഫീസ് ഇൗടാക്കാനുള്ള അനുമതിയും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകും. രാജ്യത്തെ 400ഓളം സ്റ്റേഷനുകൾ ഇൗ മാതൃകയിൽ നവീകരിക്കാനാണ് റെയിൽവേ പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 24 സ്റ്റേഷനുകളിൽ ഉൾെപ്പടുത്തിയാണ് കോഴിക്കോട് സ്റ്റേഷൻ നവീകരിക്കുന്നത്. സ്റ്റേഷൻ ഭൂമി പാട്ടത്തിന് ആവശ്യമുള്ളവരെ കണ്ടെത്താൻ റെയിൽവേ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നവർ സ്റ്റേഷനിൽ ഒരുക്കേണ്ട വികസന കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ടെണ്ടർ ക്ഷണിച്ചത്. മേയ് 21നകം സമർപ്പിക്കുന്ന ടെണ്ടറുകൾ 22നാണ് തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.