കടലുണ്ടി: കോട്ടക്കടവ് ബിവറേജസ് ചില്ലറ മദ്യവിൽപനശാല തുറക്കാൻ ലോഡുമായി വരുകയായിരുന്ന ലോറിയിലെ ആൾ വാർഡ് അംഗത്തെ മർദിച്ചതിൽ പ്രതിഷേധിച്ച് കടലുണ്ടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച ഹർത്താൽ. കോട്ടക്കടവ് ബിവറേജസ് ഔട്ട്ലറ്റ് വിരുദ്ധ ജനകീയ സമരമുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയുള്ള ഹർത്താലിൽ വാഹനഗതാഗതം തടയില്ലെന്ന് സമരമുന്നണി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. പുതുതായി തുടങ്ങുന്ന വിൽപനശാലയിലേക്കുള്ള മദ്യവണ്ടി വരുന്നത് തടയാൻ സമരമുന്നണിയുടെ നേതൃത്വത്തിൽ നാട്ടുകാർ കോട്ടക്കടവ് പരിസരത്ത് കാത്തുനിന്നിരുന്നു. ഉച്ചയോടെ ഒരു ലോഡ് മദ്യമെത്തിയതറിഞ്ഞ് അടുത്ത ലോഡ് തടയാനായിരുന്നു പദ്ധതി. ഇതിനിടെ സമരമുന്നണി നേതാക്കൾ മദ്യവുമായി വരുകയായിരുന്ന ലോറിക്ക് മണ്ണൂരിന് സമീപം കൈകാണിച്ചു. നാട്ടുകാർ പ്രതിഷേധരംഗത്തായതിനാൽ തിരിച്ചു പോകാനാവശ്യപ്പെട്ടപ്പോൾ ൈഡ്രവർക്ക് പുറമെ ലോറിയിലുണ്ടായിരുന്നയാൾ സംഘത്തിലുണ്ടായിരുന്ന വാർഡ് അംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദിനെ മർദിക്കുകയായിരുന്നെന്ന് സമരമുന്നണി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.കെ. ബിച്ചിക്കോയ പറഞ്ഞു. ഇേതതുടർന്ന് ഇവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞു. പിന്നീട് ഫറോക്ക് എസ്.ഐ എ. രമേശ് കുമാറിെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സമരമുന്നണി നേതാക്കളെ അറസ്റ്റ് ചെയ്ത് ഗതാഗതതടസ്സം ഒഴിവാക്കി. വാർഡ് അംഗങ്ങളായ അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, വി. ജമാൽ, ഹബീഷ് മാമ്പയിൽ എന്നിവരെയും പൊതുപ്രവർത്തകരായ കെ.പി. ജലീൽ, ഹമീദ് പട്ടത്താനം, റഹ്മത്തുല്ല തൊണ്ടിക്കോട് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി വിട്ടയച്ചു. മർദനത്തിൽ പരിക്കേറ്റ മുഹമ്മദ് ഷാഹിദിനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു. പ്രതിഷേധങ്ങൾക്കിടെ തിങ്കളാഴ്ച കോട്ടക്കടവ്-പരപ്പനങ്ങാടി റോഡിൽ ചില്ലറ മദ്യവിൽപനശാല പ്രവർത്തനമാരംഭിച്ചു. സമരം ശക്തമാക്കുമെന്ന് എതിർപ്പുമായി രംഗത്തുള്ളവർ പറഞ്ഞു. മദ്യശാലക്കനുകൂലമായി മദ്യ ഉപഭോക്താക്കളുടെ പേരിലും വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.