നരിക്കുനി: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷെൻറ സഹായത്തോടെ ഒടുപാറ പൈക്കാട്ട് മീത്തൽ ശ്രീധരെൻറ വീട്ടിൽ വെളിച്ചമെത്തി. പുന്നശ്ശേരി എം.എം.യു.പി സ്കൂൾ വിദ്യാർഥിയാണ് ശ്രീധരെൻറ മകൻ അർജുൻ. അധ്യാപകർ വീട് സന്ദർശിച്ചപ്പോൾ കുടുംബത്തിെൻറ ദുരവസ്ഥ നേരിൽകണ്ട് കെ.എസ്.ഇ.ബി അസോസിയേഷൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. അവർ സൗജന്യ വയറിങ് നടത്തി. കെ.എസ്.ഇ.ബി നരിക്കുനി സെക്ഷൻ ഓഫിസ് ജീവനക്കാർ നാലു പോസ്റ്റ് നാട്ടി വൈദ്യുതി കണക്ഷൻ നൽകുകയുമായിരുന്നു. ഓഫിസേഴ്സ് അസോസിയേഷൻ ഇതിനകം 40 വീടുകൾക്ക് സൗജന്യ വയറിങ് നടത്തി കണക്ഷൻ നൽകിയിട്ടുണ്ട്. വൈദ്യുതി സ്വിച്ചോൺ കർമം അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.ഇ. സലീം നിർവഹിച്ചു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കൾചറൽ കൺവീനർ ഇ. ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശിവാനന്ദൻ, സുബൈർ, സനൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഷഹീർ സ്വാഗതവും ഷിബിൻ ലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.