ഓ​പ​റേ​ഷ​ൻ സു​ലൈ​മാ​നി വ്യാ​പി​പ്പി​ക്കും

കോഴിക്കോട്: മുൻ കലക്ടർ എൻ. പ്രശാന്ത് തുടക്കമിട്ട ഓപറേഷൻ സുലൈമാനി പദ്ധതി വിപുലീകരിക്കുന്നു. അർഹർക്ക് ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകുന്നതാണ് പദ്ധതി. കലക്ടർ യു.വി. ജോസിെൻറ ചേംബറിൽ ചേർന്ന പദ്ധതി അവലോകനയോഗത്തിലാണ് തീരുമാനം. ജില്ലയിലെ 120 ഹോട്ടലുകളിലൂടെയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കിവരുന്നത്. രാമനാട്ടുകരയിലും കൂടരഞ്ഞിയിലും പുതിയ സബ് യൂനിറ്റുകൾ ആരംഭിക്കും. നഗരത്തിലും കുറ്റ്യാടി, ബാലുശ്ശേരി, വടകര മേഖലയിലും ഇപ്പോൾ സബ് യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും. പൊലീസിെൻറ പങ്കാളിത്തം ഉൾപ്പെടുത്താനായി കമീഷണറുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു. പദ്ധതിയുടെ വിലയിരുത്തലിനായി എല്ലാ മാസവസാനത്തെയും ശനിയാഴ്ചകളിൽ യോഗം ചേരും. ഈ മാസത്തെ അവലോകനയോഗം റഹ്മത്ത് ഹോട്ടലിൽ 25ന് വൈകുന്നേരം 6.30ന് ചേരും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.വി. സുഹൈൽ, സെക്രട്ടറി എൻ. സുഗുണൻ, ഡോ. സുരേഷ്കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.