കെ.​എ​സ്.​ആ​ർ.​ടി.​സി കോം​പ്ല​ക്സ്​ കൈ​മാ​റ്റം: തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും സ്​​റ്റേ

കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനൽ ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റം സംബന്ധിച്ച തുടർനടപടികൾ ഹൈകോടതി റദ്ദാക്കി. ഒരു മാസത്തിനകം ടെൻഡറിൽ അർഹത നേടിയ നാല് കക്ഷികളെയും വിളിച്ച് കൂട്ടായ ചർച്ച നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച്, ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, ജസ്റ്റിസ് ആൻറണി ഡൊമിനിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിേൻറതാണ് വിധി. വ്യാഴാഴ്ച നാല് കക്ഷികളും ചേർന്ന ചർച്ച നടക്കാനിരിെക്കയാണ് രണ്ടാം കക്ഷിയായ താമരശ്ശേരി സ്വദേശി കെ.കെ. അബ്ദുല്ല ഡിവിഷൻ ബഞ്ചിൽ ഹരജി സമർപ്പിച്ചത്. ഇതോടെ ചർച്ച നിർത്തിവെച്ചു. ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റ നടപടികൾ അനന്തമായി മുന്നോട്ടുപോകവെ, കഴിഞ്ഞ ജനുവരി 15നായിരുന്നു, നാല് കക്ഷികളെയും വിളിച്ച് ഒരു മാസത്തിനകം ചർച്ച നടത്തി തീർപ്പുണ്ടാക്കാൻ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നത്. തീർപ്പുണ്ടാകാത്തപക്ഷം പുതിയ ടെൻഡർ വിളിക്കാനും നിർദേശിച്ചിരുന്നു. രണ്ടു മാസവും ഒരാഴ്ചയും പിന്നിട്ടാണ് കെ.ടി.ഡി.എഫ്.സിയുടെ തിരുവനന്തപുരം ഒാഫിസിൽ നാല് കക്ഷികളുടെയും ചർച്ച വെച്ചിരുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കക്ഷികൾക്കും അയക്കുകയും ചെയ്തിരുന്നു. ടെൻഡറിൽ പങ്കാളിയാകാൻ താൽപര്യമില്ലെന്ന് ആദ്യ ടെൻഡർ ലഭിച്ച മാക് അസോസിയേഷൻ സിംഗിൾ ബഞ്ചിനെ അറിയിച്ചിരിക്കെ, രണ്ടാമത്തെ കക്ഷിയായ തങ്ങൾക്ക് ടെൻഡർ അനുവദിക്കണമെന്നായിരുന്നു താമരശ്ശേരി സ്വദേശി കെ.കെ. അബ്ദുല്ല വാദിച്ചിരുന്നത്. ഇനി കേസിൽ ഡിവിഷൻ ബെഞ്ച് തീർപ്പായശേഷമേ നടപടിക്രമങ്ങളുമായി കെ.ടി.ഡി.എഫ്.സിക്ക് മുന്നോട്ടുപോവാൻ കഴിയൂ. ഇതോടെ രണ്ടു വർഷത്തോളമായ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കൈമാറ്റ നടപടികൾ ഇനിയും നീണ്ടുപോകും. എസ്. നിർമൽ, വിണാ ഹരി എന്നിവരാണ് കെ.കെ. അബ്ദുല്ലക്കുവേണ്ടി കേസിൽ ഹാജരായത്. 50 കോടി തിരിച്ചുനൽകേണ്ടതില്ലാത്ത നിക്ഷേപവും പ്രതിമാസം അമ്പത് ലക്ഷം രൂപ വാടകയും എന്ന നിബന്ധനയിൽ 2015 ഒക്ടോബറിൽ മുക്കം ആസ്ഥാനമായ മാക് അസോസിയേറ്റ്സിനാണ് ടെൻഡർ ലഭിച്ചിരുന്നത്. എന്നാൽ, ഇവർ നിശ്ചിത കാലാവധിക്കുശേഷവും തുക അടക്കാതിരിക്കുകയും കെ.ടി.ഡി.എഫ്.സിക്ക് കെട്ടിട നിർമാണം പൂർത്തീകരിക്കാൻ കഴിയാെതവരികയും ചെയ്തതോടെയാണ് ഷോപ്പിങ് കോംപ്ലസ് കൈമാറ്റം നിയമക്കുരുക്കിലേക്ക് നീങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.