ബാങ്കുകൾ വായ്​പ നൽകിയത്​ 13,460 കോടി

ബാങ്കുകൾ വായ്പ നൽകിയത് 13,460 കോടി കോഴിക്കോട്: കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ ബാങ്കുകൾ മൊത്തം 13,460 കോടി രൂപ വായ്പയായി നൽകി. ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് വാർഷികലക്ഷ്യത്തി​െൻറ 101 ശതമാനം ആണ്. കാർഷിക മേഖലക്ക് 4152 കോടിയും വ്യവസായികആവശ്യത്തിന് 1182 കോടിയും മറ്റു മുൻഗണന വിഭാഗങ്ങൾക്ക് 1924 കോടിയും മുൻഗണനവിഭാഗത്തിൽപെടാത്തവർക്ക് 6201 കോടിയും നൽകി. കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ ബാങ്കുകൾ 2729 വിദ്യാർഥികൾക്കായി 124.50 കോടി വിദ്യാഭ്യാസവായ്പ അനുവദിച്ചു. ജില്ലയിലെ മൊത്തം ബാങ്ക് നിക്ഷേപം 32,649 കോടിയും വായ്പ 23,731 കോടിയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 73 ശതമാനം ആണ്. ഇത് സംസ്ഥാനത്തി​െൻറ വായ്പനിക്ഷേപ അനുപാതത്തേക്കാൾ 13 ശതമാനം കൂടുതലാണ്. സാമ്പത്തികവർഷം അവസാനപാദ അവലോകന യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പ്രധാനമന്ത്രി മുദ്ര യോജന, സ്റ്റാൻഡ് അപ് ഇന്ത്യ എന്നീ പദ്ധതികളിൽ ബാങ്കുകളുടെ സഹകരണ മുണ്ടാവണമെന്ന് എം.പി ആവശ്യപ്പെട്ടു. പുരുഷൻ കടലുണ്ടി എം.എൽ.എ മുഖ്യാതിഥിയായി. കനറാബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജർ സി. രവീന്ദ്രൻനാഥൻ മുഖ്യപ്രഭാഷണം നടത്തി. ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫിസർ ഹാൽലിൻ ഫ്രാൻസിസ് ചിറമേൽ ജില്ലതല ബാങ്കിങ് സ്ഥിതിവിവരകണക്കുകളുടെ അവലോകനവും നബാർഡ് എ.ജി.എം ജെയിംസ് പി. ജോർജ് ബാങ്ക് ബ്ലോക്ക് മേഖലതല വായ്പവിതരണ പുരോഗതിയുടെ അവലോകനവും നടത്തി. ലീഡ് ബാങ്ക് ഡിവിഷനൽ മാനേജർ പി.എൽ. സുനിൽ സ്വാഗതവും ഇ. പ്രഭാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.