ഇന്നലെ ഡെങ്കിപ്പനി സ്ഥിരികരിച്ചത് 21 പേർക്ക്; സംശയിക്കുന്നത് 84 പേർക്ക്

ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 21 പേർക്ക്; സംശയിക്കുന്നത് 84 പേർക്ക് കോഴിക്കോട്: ജില്ലയിൽ വെള്ളിയാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 21 പേർക്ക്. 84 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ഇരിവള്ളൂരിൽ അഞ്ചുപേർക്കും എരഞ്ഞിക്കലിൽ നാലുപേർക്കും കൊളത്തൂർ, കാക്കൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്കും മൊകവൂർ, വെസ്റ്റ്ഹിൽ, കല്ലായി, തിരുവങ്ങൂർ, അത്തോളി, കുരുവട്ടൂർ, കക്കോടി, തലക്കുളത്തൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തമെന്ന് സംശയിക്കുന്ന ഒരാൾ വെള്ളിയാഴ്ച മരിച്ചു. നാലുപേർക്കാണ് മഞ്ഞപ്പിത്തം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ഒരാൾക്ക് എലിപ്പനി സംശയിക്കുന്നുണ്ട്. എട്ടുപേർക്ക് ചിക്കൻപോക്സും ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച മാത്രം 2224 പേർ പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 36 പേരാണ് കിടത്തിച്ചികിത്സക്ക് വിധേയരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.