കോഴിക്കോട്: ജില്ലയിലെ വില്ലേജ് ഒാഫിസുകളിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ േലാക്നാഥ് ബെഹ്റയുെട നിർദേശപ്രകാരമാണ് വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് പരിേശാധന നടത്തിയത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയാറാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് പരിശോധനക്ക് ഉത്തരവിട്ടത്. സംഭവം നടന്ന ചെമ്പനോട വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് സംസ്ഥാന വ്യാപകമായി മറ്റു വില്ലേജുകളിലും പരിശോധനക്ക് നിർദേശിച്ചത്. നേരത്തേ വിജിലന്‍സിന് ലഭിച്ച പരാതികള്‍ ക്രോഡീകരിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളും സമീപകാലത്ത് വിജിലൻസിെൻറ പരിേശാധനയിൽ വരാത്ത വില്ലേജ് ഒാഫിസുകളുമാണ് ആദ്യ ഘട്ടത്തിൽ പരിശോധിച്ചത്. വിജിലന്‍സ് ഉത്തരമേഖലയുടെ കീഴിൽ വരുന്ന മാവൂർ, തലക്കുളത്തൂർ, കുമാരനെല്ലൂർ, തിരൂരങ്ങാടി എന്നീ വില്ലേജ് ഒാഫിസുകളിലാണ് വിജിലൻസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തിയത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫിസുകളില്‍ നേരിട്ടു സമര്‍പ്പിക്കുന്ന അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും രസീത് നല്‍കാതെയും ചെയ്തതായി വിജിലൻസ് സംഘം കണ്ടെത്തി. അലസമായിട്ട അപേക്ഷകളും വർഷങ്ങൾ പഴക്കമുള്ള അപേക്ഷകളും വില്ലേജ് ഒാഫിസുകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് അയക്കുമെന്നും അതിനുശേഷം തുടർ നടപടിയെടുക്കുമെന്നും വിജിലൻസ് ഉത്തരമേഖല ഡിവൈ.എസ്.പി അശ്വകുമാർ പറഞ്ഞു. ഡിവൈ.എസ്.പി അശ്വകുമാർ, സി.െഎമാരായ പ്രവീൺ, ചന്ദ്രമോഹൻ, ബിജുരാജ് എന്നിവരുെട നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും വില്ലേജുകളിൽ പരിശോധന തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.