ഒന്നാം റാങ്കുകൾ കൊയ്​ത്​ കോട്ടക്കൽ യൂനിവേഴ്​സൽ

ഒന്നാം റാങ്കുകൾ കൊയ്ത് കോട്ടക്കൽ യൂനിവേഴ്സൽ കോട്ടക്കൽ: കേരള ഫാർമസി എൻട്രൻസ്, എൻജിനീയറിങ് എൻട്രൻസ് എസ്.സി കാറ്റഗറി എന്നിവയിൽ ഒന്നാം റാങ്കുകൾ കൊയ്ത് കോട്ടക്കൽ യൂനിവേഴ്സൽ. മെഡിക്കൽ-എൻജിനീയറിങ്-െഎ.െഎ.ടി പ്രവേശന പരീക്ഷ പരിശീലന സ്ഥാപനമായ കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കേരള ഫാർമസി എൻട്രൻസിൽ കൊടിഞ്ഞി സ്വദേശി അലിഫ് അൻസിലാണ് ഒന്നാം റാങ്ക് നേടിയത്. എയിംസിൽ 44ാം റാങ്ക് കരസ്ഥമാക്കി ഇൗ മിടുക്കൻ. കേരള എൻജിനീയറിങ് എൻട്രൻസിൽ എസ്.സി കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയ ഇന്ദ്രജിത്ത് പരപ്പനങ്ങാടി സ്വദേശിയാണ്. നേരത്തേ ജെ.ഇ.ഇ െമയിൻ പരീക്ഷയിൽ 1228ാം റാങ്കും അഡ്വാൻസ്ഡ് പരീക്ഷയിൽ 2337ാം റാങ്കും നേടിയിട്ടുണ്ട്. യൂനിവേഴ്സൽ മാനേജ്െമൻറ് വിദ്യാർഥികളെ ട്രോഫി നൽകി ആദരിച്ചു. അലിഫ് അൻസിലിന് യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇഖ്ബാൽ ട്രോഫി നൽകുന്നു ഇന്ദ്രജിത്തിന് യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇഖ്ബാൽ ട്രോഫി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.