റമദാൻ വിശേഷം പർദ വിൽപനയിലും പെരുന്നാൾ തിരക്ക്

കോഴിക്കോട്: ഫാഷൻ വസ്ത്രങ്ങളുടെ പെരുന്നാൾ വിപണിയിൽ തിരക്കുപിടിച്ച് പർദ വിൽപനയും. യുവതികളുടെയും മുതിർന്ന സ്ത്രീകളുടെയും മനംമയക്കുന്ന വിവിധതരം പർദകളാണ് പെരുന്നാൾ വിപണിയിലെത്തിയത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മാത്രം ബാക്കിനിൽക്കേ മിഠായിത്തെരുവിലെയും നഗരത്തിലെ മറ്റിടങ്ങളിലെയും പർദ ഷോപ്പുകളിൽ തിരക്കേറുകയാണ്. കറുപ്പിനോടൊപ്പം ചാരനിറം, നീല, സ്വർണനിറം തുടങ്ങിയ വർണങ്ങൾ ഒപ്പംവരുന്ന ഡബ്ൾഷേഡഡ് പർദകളാണ് വിപണിയിലെ താരം. ഇതിൽ കല്ലും മുത്തും പതിച്ചതിന് ആവശ്യക്കാർ കൂടും. വിലയും കൂടുതലാണ്. 4000 രൂപ വരെ വിലവരും ഇതിന്. ഏറെക്കാലമായി വിപണിയിലെ സൂപ്പർതാരമായ ഫറാഷ ഇന്നും ട്രെൻഡിയായി നിൽക്കുന്നുണ്ട്. ഫറാഷക്ക് 2000 രൂപ മുതലാണ് വില. കൈകൾ ചിത്രശലഭത്തി​െൻറ ചിറകുപോലെ വിടർന്നുകിടക്കുമെന്നതാണ് ഇതി​െൻറ പ്രത്യേകത. അതുകൊണ്ടുതന്നെ പെൺകുട്ടികളാണ് ഈ പർദ കൂടുതലായി ആവശ്യപ്പെടുന്നത്. ഇതുകൂടാതെ പൂക്കൾ പ്രിൻറ് ചെയ്ത പർദകളും വിപണിയിലെ താരമാണ്. മുതിർന്ന സ്ത്രീകൾ അധികം ചിത്രപ്പണികളില്ലാത്ത ലളിതമായ പർദയാണ് ചോദിച്ചുവരുന്നത്. പർദക്കൊപ്പം മഫ്തയും തട്ടവും വാങ്ങുന്നവരാണ് ഏറെപ്പേരും. പെൺകുട്ടികൾ ചുറ്റിയിടാനായി വിവിധ ഡിസൈനുകളും കളറുകളുമുള്ള ചൈനീസ് തട്ടങ്ങളാണ് വാങ്ങുന്നത്. 200 മുതൽ 320 രൂപ വരെ നൽകിയാൽ തട്ടം കിട്ടും. മുതിർന്ന സ്ത്രീകളും പർദക്കൊപ്പം തട്ടവും മഫ്തയും വാങ്ങാറുണ്ട്. കോട്ടൺ മിക്സ് മഫ്തക്ക് 90 രൂപ മുതലാണ് വില. പെരുന്നാളിന് മറ്റു വസ്ത്രങ്ങളെപ്പോലെതന്നെ പർദയും സ്ത്രീകൾ വാങ്ങാറുണ്ടെന്നും യുവതികളാണ് ഇക്കാര്യത്തിൽ മുന്നിലെന്നും മിഠായിത്തെരുവിലെ മഫ്ത ഹൗസ് ഉടമ വി.പി. മുസ്തഫ പറയുന്നു. മറ്റു കാലങ്ങളെക്കാൾ 40 ശതമാനം കൂടുതൽ വിൽപനയാണ് പെരുന്നാൾ വേളകളിൽ പർദക്കുള്ളത്. photo ab3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.