വ്രതമാസത്തിന്​ വിടചൊല്ലി അവസാന വെള്ളി

കോഴിക്കോട്: വ്രതമാസത്തിന് പ്രാർഥന നിറഞ്ഞ വിടചൊല്ലി അവസാന ജുമുഅ. റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച ദിവസം പള്ളികൾ നിറഞ്ഞ് കവിഞ്ഞു. നീണ്ട പ്രാർഥനകൾക്കൊടുവിലാണ് വിശ്വാസികൾ പള്ളികളിൽനിന്ന് പിരിഞ്ഞുേപായത്. പാളയം മുഹിയുദ്ദീൻ പള്ളി, പുഴവക്കത്തെപ്പള്ളി, പട്ടാളപ്പള്ളി, മസ്ജിദ് ലുഅ് ലുഅ്, മർകസ് പള്ളി തുടങ്ങി ടൗണിലെ മിക്ക പള്ളികളിലും പതിവിലും നേരത്തേ വിശ്വാസികളെത്തിയിരുന്നു. റമദാനിൽ ആർജിച്ച ആത്മചൈതന്യം വ്രതമാസം കഴിയുന്നേതാടെ ഇല്ലാതാവുന്ന അവസ്ഥയരുതെന്ന് ഇമാമുമാർ ഉണർത്തി. വ്രതമാസത്തിൽ അനുഷ്ഠിച്ച ത്യാഗങ്ങൾവഴി എല്ലാം തികഞ്ഞുവെന്ന ആത്മാഭിമാനത്തിൽ പെട്ടുപോകുന്നത് സാധാരണയാണ്. ഇതൊഴിവാക്കി നിരന്തരമുള്ള ആത്മപരിശോധനയാണ് ജീവിതത്തിനാവശ്യം. പ്രവാചകനും അനുചരന്മാരും ഇൗ മാർഗമാണ് അവലംബിച്ചത്. റമദാനിൽ വീണ്ടെടുത്ത നന്മകൾ വരും ദിവസങ്ങളിലും നിലനിർത്താൻ കഠിന പ്രയത്നം ചെയ്യണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. വരുന്ന റമദാനിലും ജീവിച്ചിരിക്കുമെന്ന് ആർക്കും തീർച്ചെപ്പടുത്താനാവാത്ത സാഹചര്യത്തിൽ സൂക്ഷ്മത കൈവരിച്ച് ജീവിതം ഭക്തിസാന്ദ്രമാക്കണം. പെരുന്നാളിനോടനുബന്ധിച്ച് ഫിത്്ർ സക്കാത്ത് നൽകുകവഴി ഒരു മാസക്കാലത്തെ വ്രതത്തിൽ വരുന്ന പോരായ്മകൾ പരിഹരിക്കാനാവുമെന്നും ഇമാമുമാർ ഉണർത്തി. മർകസ് പള്ളിയിൽ വി. മുഹമ്മദ് തുറാബ് സഖാഫിയും പാളയം മുഹിയുദ്ദീൻ പള്ളിയിൽ ഡോ. മുസ്തഫ ഫാറൂഖിയും മാവൂർ റോഡ് മസ്ജിദ് ലുഅ്ലുഇൽ പി.കെ. ജമാലും നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.