ഗ്രാമ വീഥികളെ ധന്യമാക്കാന്‍ ഇനി "പടച്ചോന്‍" ഇല്ല . വിടപറഞ്ഞത്‌ നിശബ്ദനായ പോരാളി.

ഗ്രാമവീഥികളെ ധന്യമാക്കാന്‍ ഇനി 'പടച്ചോന്‍ ' ഇല്ല; വിടപറഞ്ഞത്‌ നിശ്ശബ്ദനായ പോരാളി ഉള്ള്യേരി: ഗാന്ധിതൊപ്പിയും ഖദറുമണിഞ്ഞ് ഗ്രാമവീഥികളിലൂടെ ഏകനായി നടന്നുനീങ്ങുന്ന 'പടച്ചോന്‍' തെയ്യോന്‍ ഇനി ഉള്ള്യേരിക്കാര്‍ക്ക് ഓര്‍മച്ചിത്രം. ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത് ഉള്ള്യേരിയിലെ മരപ്പാലം പൊളിച്ചുനീക്കാന്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് കാവലിരുന്ന മാംപൊയില്‍ പാലോറ മലയില്‍ പൂവമുള്ളതില്‍ മീത്തല്‍ തെയ്യോന്‍ (88) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. നാട്ടുകാര്‍ 'പടച്ചോന്‍ ' എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്ന തെയ്യോ​െൻറ നിര്യാണത്തോടെ നഷ്ടമായത് ഒരു കാലഘട്ടത്തിലെ വീറുറ്റ പോരാളിയെയും പൊതുപ്രവര്‍ത്തകനെയുമാണ്. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാകയും പിടിച്ചു കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന ഇദ്ദേഹം പുതുതലമുറക്ക്‌ വിസ്മയം നിറഞ്ഞ കാഴ്ചയുമായിരുന്നു. തെയ്യോന്‍ അടക്കമുള്ള എട്ടംഗ സംഘമാണ് കൊയിലാണ്ടി- താമരശ്ശേരി റോഡില്‍ ഉള്ള്യേരി അങ്ങാടിയിലെ മരപ്പാലം അര്‍ധരാത്രിയില്‍ പൊളിച്ചു നീക്കിയത്. പൊലീസ് െതരച്ചില്‍ തുടങ്ങിയതോടെ തെയ്യോന്‍ ഒളിവില്‍ പോയി. എന്നാല്‍ പില്‍ക്കാല ചരിത്രം മറ്റൊന്നായിരുന്നു. അനര്‍ഹരായ പലരും സ്വാതന്ത്ര്യ സമര പെന്‍ഷന്‍ നേടിയെന്നു വ്യാപകമായ പരാതി ഉയര്‍ന്നപ്പോഴും, എല്ലായിടത്തും തെയ്യോന്‍ പുറന്തള്ളപ്പെടുകയായിരുന്നു. ഹരിജനായിപ്പോയതി​െൻറ പേരിലാണ് തനിക്കു രേഖകളില്‍ ഇടംകിട്ടാതെ പോയതെന്നായിരുന്നു അദ്ദേഹത്തി​െൻറ പരാതി. പടേച്ചാൻ ത​െൻറ ഇച്ഛാശക്തികൊണ്ട് തെയ്യോന്‍ ചരിത്രത്തോട് പകരം വീട്ടി. പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ അദ്ദേഹം വര്‍ഷങ്ങളോളം ഓഫിസുകള്‍ കയറിയിറങ്ങി. ഒടുവില്‍ നാലുവര്‍ഷം മുമ്പ് അന്നത്തെ കോഴിക്കോട് ജില്ല കലക്ടറും എം.കെ. രാഘവന്‍ എം.പിയും താൽപര്യമെടുത്താണ് തെയ്യോന് സംസ്ഥാന സര്‍ക്കാറി​െൻറ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ അനുവദിച്ചത്. പൊതു ആവശ്യങ്ങള്‍ക്കുള്ള ഹരജികള്‍ നല്‍കി അതി​െൻറ പിന്നാലെ നടക്കലായിരുന്നു ഇദ്ദേഹത്തി​െൻറ പ്രധാന പ്രവര്‍ത്തനം. ടി.എച്ച്. മുസ്തഫ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനു നേരിട്ട് നിവേദനം നല്‍കിയും ഒപ്പ് ശേഖരണം നടത്തിയും ഉള്ള്യേരിയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കുന്നതിൽ വിജയം കണ്ടു. മാംപൊയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻറര്‍, റേഷന്‍ കട, പ്രദേശത്തെ നിരവധി റോഡുകള്‍ ഇവക്കെല്ലാം പിറകില്‍ അദ്ദേഹത്തി​െൻറ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. പാലോറ ഹയര്‍ സെക്കൻഡറിയിലെയും കൊയിലാണ്ടി ബോയ്സ് ഹയര്‍ സെക്കൻഡറിയിലെയും വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ കുറിച്ച് ഡോക്യുമ​െൻററി നിര്‍മിച്ചിരുന്നു. അവസാന കാലത്തും കര്‍മരംഗത്ത് സജീവമായിരുന്നു. പരിസ്ഥിതി ദിനത്തില്‍ ഉള്ള്യേരി ബസ് സ്റ്റാൻഡിലെ ആല്‍മരത്തെ ആദരിക്കുന്ന ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു. അതിനുശേഷം നടത്തിയ ആവളപാണ്ടി യാത്രയിലും പങ്കെടുത്തിരുന്നു. ബി.പി.എല്‍ പട്ടികയിലെ പരാതികള്‍ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് അടുത്തിടെ ഉള്ള്യേരി റേഷന്‍ കടക്കു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. ഉള്ള്യേരി കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ജില്ല ഭരണകൂടത്തിനു വേണ്ടി കൊയിലാണ്ടി തഹസില്‍ദാര്‍ റംല റീത്ത് സമര്‍പ്പിച്ചു. എം.കെ. രാഘവന്‍ എം.പി അടക്കം ഒട്ടേറെ പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകീട്ട് നാലരയോഫുട്ബാൾടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പടം:uly.660
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.